തൃശ്ശൂർ: ജില്ലയിലെ വരന്തരപ്പിള്ളി പഞ്ചായത്തിെൻറ മലയോര മേഖലയില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഭീതിയില്‍. ചിമ്മിനി, പാലപ്പിള്ളി, വേലൂപ്പാടം, പൗണ്ട് മേഖലകളിലെല്ലാം നേരിയ ഭൂചലനം അനുഭവപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് 2.40-നാണ് ഭൂമിക്കടിയില്‍ നിന്ന് വലിയ പ്രകമ്പനമുണ്ടായത്.
തറയില്‍ ഇരിക്കുകയും കിടക്കുകയും ചെയ്തിരുന്നവരാണ് ഭൂചലനം അനുഭവപ്പെട്ടതായി പറഞ്ഞത്. സെക്കൻറുകള്‍ മാത്രം നീണ്ടുനിന്ന ഭൂചലനത്തിെൻറ തീവ്രത റിക്ടര്‍ സ്‌കെയ്‌ലില്‍ 3.3 ആണ് രേഖപ്പെടുത്തിയതെന്ന് പീച്ചി കെ.എഫ്.ആര്‍.ഐ.യില്‍ നിന്ന് അറിയിച്ചു. പീച്ചി - വാഴാനി വനമേഖലയ്ക്കുള്ളിലാണ് ഭൂചലനത്തിെൻറ പ്രഭവകേന്ദ്രം. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.