തിരുവനന്തപുരം: ദേവാലയങ്ങളിൽ ആളും ആരവവുമില്ലെങ്കിലും വീടകങ്ങളിൽനിന്ന് മനസുകൊണ ്ട് പ്രാർഥിച്ച് വിശ്വാസികൾ ഉയിർപ്പ് തിരുനാൾ ആഘോഷിച്ചു. വത്തിക്കാനിലെ സെൻറ് പീറ് റേഴ്സ് ബസലിക്ക മുതൽ കേരളത്തിലെ ദേവാലയങ്ങൾ വരെ വിശ്വാസികളില്ലാതെയാണ് ഈസ്റ്റ ർ ചടങ്ങുകൾ പൂർത്തിയാക്കിയത്. ജീവിതത്തിെൻറ വിവിധ മേഖലകളിലുള്ളവരുടെ ഈസ്റ്റർ ദ ിന വിശേഷങ്ങളിലൂടെ:
കോവിഡ് പ്രതിരോധത്തിന് അവധി നൽകാതെ മേഴ്സിക്കുട് ടിയമ്മ
കുണ്ടറ: അവധിദിനത്തിലും കോവിഡ് പ്രതിരോധത്തിന് അവധി നൽകാതെ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കുടുംബത്തോടൊപ്പം ഭക്ഷണം പാചകം ചെയ്തു കഴിച്ചപ്പോൾ മാത്രം മന്ത്രി വീട്ടമ്മയായി. തനിക്ക് ആഘോഷമില്ലെന്നും കോവിഡ് ഭീഷണിയെ ചെറുക്കുന്നതിനുള്ള പരിശ്രമത്തിലാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഭക്ഷണം കഴിച്ചശേഷം വൈകീട്ട് മുഖ്യമന്ത്രി വിളിച്ച മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാനായി മന്ത്രി തിരുവനന്തപുരേത്തക്ക് പോയി. ഈസ്റ്ററിെൻറ നന്മ പരസ്പരം കാത്തുസൂക്ഷിക്കാനാകണമെന്നും മന്ത്രി പറഞ്ഞു.
വീട്ടിലെ സംഗീതവുമായി മാർട്ടിൻ ഊരാളി
വീട്ടിൽ ഏതാനും ചങ്ങാതിമാരുടെ കൂടെ ആയിരുന്നു, മലയാളികളുടെ ഇഷ്ട ബാൻഡായ ഊരാളിയുടെ സാരഥി മാർട്ടിൻ ഊരാളിയുടെ ഈസ്റ്റർ. മനക്കൊടിയിലെ തറവാട്ടുപറമ്പിൽ തന്നെയാണ് വീട്. ലഘുഭക്ഷണം ഉണ്ടാക്കി പാട്ടും പ്രാക്ടീസുമായി ഒരുദിവസം. കൂടെ സജി, സജിയുടെ കുടുംബം, അർജുൻ, സനന്ദൻ എന്നിവരുണ്ട്. കാനഡയിൽനിന്ന് വന്ന സുഹൃത്ത് ഗെഫിക്ക അതിഥിയായും ഉണ്ട്.
മനുഷ്യർക്ക് സ്വയംപ്രകാശിക്കാൻ പറ്റിയ സമയമാണ് ഈ ഈസ്റ്റർ ദിനം. അന്ധവിശ്വാസങ്ങളെയും അമിത വിശ്വാസങ്ങളെയും മാറ്റി യഥാർഥ വിശ്വാസങ്ങളെ തിരിച്ചറിയേണ്ട സമയം കൂടിയാണിത്. ഇന്ന് ആഘോഷങ്ങളൊന്നും വേണ്ട. ഏതായാലും പ്രതിസന്ധിയുടെ ഈ കാലം കടന്നുപോട്ടെ, എന്നിട്ടാകാം. കോവിഡ് കാലത്തെ സാമൂഹിക ജീവിതത്തിെൻറ പ്രാധാന്യം ഓർമിപ്പിക്കാൻ ദിവസവും രാത്രി 9.30ന് ഫേസ്ബുക്കിൽ ലൈവ് പെർഫോർമൻസ് നടത്തുന്നുണ്ട് ഞങ്ങൾ. ഇന്ന് 26ാം ദിവസമാണ്.-മാർട്ടിൻ പറഞ്ഞു.
ഓൺലൈനിൽ ഉയിർപ്പു ശുശ്രൂഷ കണ്ട് കെ.ടി. തോമസ്
കോട്ടയം: മക്കളെല്ലാമെത്തുന്ന ആഹ്ലാദക്കൂടിച്ചേരലിെൻറ ദിനമായിരുന്നു ജസ്റ്റിസ് കെ.ടി. തോമസിന് ഈസ്റ്റർ. എന്നാലിത്തവണ ആരവങ്ങളൊന്നുമില്ല. മക്കൾ എത്താൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അദ്ദേഹം നിരുത്സാഹപ്പെടുത്തി. പള്ളിയിലെ ഉയിർപ്പുശുശ്രൂഷ ഓൺലൈനായി കണ്ട അദ്ദേഹം പതിവ് വ്യായാമത്തിന് അവധി നൽകിയില്ല. പള്ളികളിൽ ആളില്ലാത്തതിെൻറ ശൂന്യത ഓൺലൈൻ സംപ്രേക്ഷണങ്ങളിലും നിഴലിച്ചതിനാൽ സ്വന്തം ഇടവകയിൽനിന്ന് മുമ്പ് ഷൂട്ട് ചെയ്ത കുർബാനയുടെ വിഡിയോ വീണ്ടും കണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.