കൊച്ചി: സംസ്ഥാനത്തെ 131 വില്ലേജുകളെ പരിസ്ഥിതി ലോല മേഖലയിൽപ്പെടുത്തി കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച കരട് വിജ്ഞാപനം അന്തിമമാക്കുന്നത് ഹൈകോടതി താൽക്കാലികമായി തടഞ്ഞു. പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളുടെ കരട് (ഇ.എസ്.എ) വിജ്ഞാപനവുമായി ബന്ധപ്പെട്ടാണ് ഓക്ടോബർ നാല് വരെ തടഞ്ഞ് ജസ്റ്റിസ് വി.ജി. അരുൺ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പൂഞ്ഞാർ സ്വദേശി തോംസൺ കെ.ജോർജ്, തീക്കോയി സ്വദേശി ടോബിൻ സെബാസ്റ്റ്യൻ എന്നിവർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കേന്ദ്ര സർക്കാറിന്റെ വിശദീകരണം തേടിയ കോടതി ഹരജി വീണ്ടും നാലിന് പരിഗണിക്കാൻ മാറ്റി.
ജൂലൈ 31 നാണ് കേന്ദ്ര സർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇത്തരമൊരു വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ മലയാളം പരിഭാഷയും പ്രസിദ്ധീകരിക്കണമെന്നും ബന്ധപ്പെട്ട കക്ഷികളെ കേട്ട് വേണം പരിസ്ഥിതി ലോല മേഖലയുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും കോടതി നിർദേശിച്ചിരുന്നു. എന്നാൽ, ഇതുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.