കൊച്ചി: ലൈഫ് മിഷൻ കോഴയിടപാടിൽ അറസ്റ്റിലായ ശിവശങ്കറിന്റെ വാ തുറപ്പിക്കാനൊരുങ്ങി ഇഡി. ഇതിെൻറ ഭാഗമായി ലോക്കർ തുടങ്ങിയ ചാർട്ടേഡ് അക്കൗണ്ടന്റന് നോട്ടീസ് അയച്ചിരിക്കുകയാണ്. ശിവശങ്കരന്റെ സുഹൃത്ത് വേണുഗോപാൽ അയ്യർ എന്ന ചാർട്ടേഡ് അക്കൗണ്ടന്റിനാണ് നോട്ടീസ് നൽകിയിരിക്കുകയാണ്. കൊച്ചിയിൽ ഹാജരാകാനാണ് നിർദ്ദേശം. ശിവശങ്കറിനെയും വേണുഗോപാലിനെയും ഒരുമിച്ചു ചോദ്യം ചെയ്യാനാണ് ഇഡി ശ്രമിക്കുന്നത്.
ശിവശങ്കർ ആവശ്യപ്പെട്ടതനുസരിച്ചാണ് വേണുഗോപാൽ, സ്വപ്ന സുരേഷിനായി ലോക്കർ തുടങ്ങിയതെന്നും, സംയുക്ത അക്കൗണ്ട് തുടങ്ങിയ ശേഷം ഈ വിവരം ശിവശങ്കറിനെ അറിയിച്ചിരുന്നതായും സ്വപ്ന മൊഴി നൽകിയിരുന്നു. എന്നാൽ അതേക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് ശിവശങ്കർ ആവർത്തിക്കുന്നത്. ഇതിൽ വ്യക്തതവരുത്തുന്നതിനു വേണ്ടിയാണ് രണ്ട് പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത്.
ടെണ്ടറില്ലാതെ ലൈഫ് മിഷൻ കരാർ യൂണിടാക്കിന് നൽകാൻ ശിവശങ്കറിന് ഒരു കോടി രൂപ കോഴ ലഭിച്ചെന്നാണ് സ്വപ്നയുടെ മൊഴി. ആരോപണം ശിവശങ്കർ നിഷേധിച്ചെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ തെളിവുകളുണ്ടാക്കാനാണ് ഇഡിയുടെ തീരുമാനം. മൂന്ന് കോടി മുപ്പത്തി എട്ട് ലക്ഷം രൂപയുടെ കോഴ ഇടപാടാണ് ഇഡി കണ്ടെത്തിയതെങ്കിലും വിദേശത്തും ഇടപാട് നടന്നെന്ന് സ്വപ്ന സുരേഷ് അടക്കം ആരോപിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും ഇഡി അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ കൂടുതൽ പ്രതികളെ വരും ദിവസം അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്. വിഷയത്തിൽ കൂടുതൽ പേർ പങ്കാളിയായിട്ടുണ്ടോയെന്നും ഇ.ഡി പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.