ജലവിമാനം വന്യജീവികളുടെ ആവാസമേഖലയിൽ അസ്വസ്ഥതകൾ ഉണ്ടാക്കും -വനംവകുപ്പ്

ഇടുക്കി: മൂന്നാർ മാട്ടുപ്പെട്ടിയിൽ ജലവിമാനം ഇറങ്ങിയത് അതീവ പരിസ്ഥിതി ലോല മേഖലയിലാണെന്ന് വനംവകുപ്പ് റിപ്പോർട്ട്. ജലവിമാനം വന്യജീവികളുടെ ആവാസമേഖലയിൽ അസ്വസ്ഥതകൾ ഉണ്ടാക്കുമെന്നും മനുഷ്യ-മൃഗ സംഘർഷത്തിന് ഇത് കാരണമാകുമെന്നുമാണ് റിപ്പോർട്ട്.

ജലവിമാനത്തിന്‍റെ പരീക്ഷണ പറക്കലുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം വനംവകുപ്പിന് അയച്ച കത്തിനുള്ള മറുപടിയിലാണ് വനംവകുപ്പ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. പരീക്ഷണപ്പറക്കലിന്‍റെ മുമ്പ് നടത്തിയ അവലോകന യോഗത്തിലും ഇതേ ആശങ്കകൾ വനംവകുപ്പ് അറിയിച്ചിരുന്നു.

പാമ്പാടുംചോല, ആനമുടിചോല തുടങ്ങിയ ദേശീയോദ്യാനങ്ങൾ, കുറിഞ്ഞിമലയെല്ലാം ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത്. പ്രദേശം അതീവപരിസ്ഥിതിലോല മേഖലയാണ്. മാട്ടുപ്പെട്ടി പരമ്പരാഗത ആനത്താരയാണ്. വെള്ളം കുടിക്കാൻ നിരവധി വന്യജീവികൾ എത്തുന്ന മേഖലയാണ്. ജലവിമാനം ഇറങ്ങുന്ന സാഹചര്യം ആനയടക്കം വന്യജീവികളിൽ പ്രകോപനം സൃഷ്ടിക്കുമെന്നും കത്തിൽ പറയുന്നു.

കഴിഞ്ഞ ദിവസം, ഇടുക്കിയിലെ മൂന്നാർ മാട്ടുപ്പെട്ടി ജലാശയത്തിലാണ് ജലവിമാനത്തിന്‍റെ പരീക്ഷണപ്പറക്കൽ നടന്നത്. പ​ള്ളി​വാ​സ​ൽ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ജ​ലാ​ശ​യ​മാ​ണ് മാ​ട്ടു​പ്പെ​ട്ടി​യി​ലേ​ത്. ഇ​ടു​ക്കി​യി​ലെ മാ​ട്ടു​പ്പെ​ട്ടി, പാ​ല​ക്കാ​ട്ടെ മ​ല​മ്പു​ഴ, ആ​ല​പ്പു​ഴ​യി​ലെ വേ​മ്പ​നാ​ട്ടു​കാ​യ​ൽ, കൊ​ല്ലം അ​ഷ്ട​മു​ടി​ക്കാ​യ​ൽ, കാ​സ​ർ​കോ​ട്ടെ ച​ന്ദ്ര​ഗി​രി​പ്പു​ഴ, തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​വ​ളം തു​ട​ങ്ങി ജ​ലാ​ശ​യ​ങ്ങ​ളെ​യും വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ​യും ബ​ന്ധ​പ്പെ​ടു​ത്തി സീ​പ്ലെ​യി​ൻ ടൂ​റി​സം സ​ർ​ക്യൂ​ട്ട് രൂ​പ​പ്പെ​ടു​ത്താ​ൻ ആ​ലോ​ച​ന​യു​ണ്ട്.

Tags:    
News Summary - Seaplane will cause disturbance in wildlife habitat says Forest Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.