മുനമ്പത്ത് നോട്ടീസ് അയച്ചത് ടി.കെ ഹംസ വഖഫ് ബോർഡ് ചെയർമാൻ ആയ കാലത്ത് -റഷീദലി ശിഹാബ് തങ്ങൾ

മലപ്പുറം: മുനമ്പത്തെ കുടുംബങ്ങൾക്ക് താൻ ചെയർമാനായിരുന്നപ്പോൾ നോട്ടീസ് അയച്ചിട്ടില്ലെന്നും സി.പി.എം നേതാവ് ടി.കെ. ഹംസ വഖഫ് ബോർഡ് ചെയർമാനായിരുന്നപ്പോൾ ആണ് നോട്ടീസ് അയച്ചതെന്നും വഖഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ. വി.എസ് അച്യുതാനന്ദൻ സർക്കാർ നിയമിച്ച നിസാർ കമീഷൻ റിപ്പോർട്ട് പ്രകാരമാണ് വഖഫ് ഭൂമി ഏറ്റെടുക്കാൻ നിർദേശം വന്നതെന്നും റഷീദലി തങ്ങൾ പറഞ്ഞു.

റഷീദലി ശിഹാബ് തങ്ങളുടെ വാക്കുകൾ:

2008 കാലഘട്ടത്തിൽ വി.എസ് അച്യുതാനന്ദൻ സർക്കാറാണ് നിസാർ കമീഷനെ നിയമിക്കുന്നത്. ആ കമീഷന്‍റെ നിർദേശപ്രകാരം റിപ്പോർട്ട് വന്നു. അത് സർക്കാറിന് സമർപ്പിച്ചു. 2010ൽ ആ സ്വത്ത് തിരിച്ചുപിടിക്കണമെന്ന് സർക്കാറിന്‍റെ ഉത്തരവ് വന്നു. അതിനെതിരെ അവിടെ താമസിക്കുന്നവർ ഹൈകോടതിയിൽ ഹരജി നൽകി. 2016ൽ ഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈകോടതി ഉത്തരവ് വന്നു. എന്നാൽ വഖഫ് ബോർഡ് നോട്ടീസ് അയച്ചില്ല. ഒടുവിൽ കോടതിയലക്ഷ്യ നോട്ടീസ് വന്നു. പിന്നീട്, ഭൂമി തിരിച്ചുപിടിക്കണമെന്ന് നോട്ടീസ് അയച്ചത് എന്‍റെ ശേഷം വന്ന വഖഫ് ബോർഡ് കമ്മിറ്റിയായിരുന്നു. അന്ന് ടി.കെ. ഹംസയായിരുന്നു ചെയർമാൻ. അദ്ദേഹമാണ് നോട്ടീസ് അയച്ചത്, ഞാനല്ല. സർക്കാർ വിചാരിച്ചാൽ ഈ വിഷയം പരിഗണിക്കാവുന്നതേയുള്ളൂ. അവിടെ താമസിക്കുന്നവരെ ഇറക്കി വിടാതെ മാനുഷിക പരിഗണന നൽകാവുന്നതാണ് -റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു.

Tags:    
News Summary - Rasheed Ali Shihab Thangal about Munambam Waqf Land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.