കൊച്ചി: സ്വർണക്കടത്ത് കേസ് അന്വേഷണത്തിെൻറ പേരിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ നടത്തിയ കുറ്റകരമായ പ്രവൃത്തികളും ഗൂഢാലോചനയും സംബന്ധിച്ച് സന്ദീപ് നായരുടെ മൊഴിയിൽ വിവരങ്ങളുണ്ടെന്ന് ൈക്രംബ്രാഞ്ച്. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിനെതിരെ ഹരജി നൽകിയ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ ഉന്നത സ്വാധീനവും അധികാരവുമുള്ള ഉദ്യോഗസ്ഥനായതിനാൽ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നും മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് അഡീഷനൽ ഡി.ജി.പി ശ്രീജിത് ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. സന്ദീപ് നായരുടെ മൊഴിയിൽ രാധാകൃഷ്ണെൻറ പേരുമുണ്ട്. രണ്ട് സംഭവത്തിലാണ് ക്രൈംബ്രാഞ്ച് രണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഒരേ സംഭവത്തിലാണ് രണ്ട് എഫ്.ഐ.ആർ എന്ന വാദം അംഗീകരിച്ചാൽപോലും അതിൽ തെറ്റില്ലെന്നും സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി സത്യവാങ്മൂലത്തിൽ പറയുന്നു.
ഇ.ഡി അന്വേഷിക്കുന്ന സ്വർണക്കടത്തിെൻറ വിവരങ്ങളോ വസ്തുതകളോ സന്ദീപിെൻറ മൊഴിയിൽ ഇല്ല. ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ എറണാകുളം സി.ജെ.എം കോടതി അനുവദിച്ചിരുന്നു. കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെയാണ് ഇതിന് ചുമതലപ്പെടുത്തിയത്. ഇത് തടസ്സപ്പെടുത്താനാണ് ഇ.ഡി ഉദ്യോഗസ്ഥൻ ഹരജി നൽകിയതെന്ന് സംശയിക്കുന്നു. ഹരജിക്കാരനടക്കമുള്ളവരുടെ ഗൂഢാലോചനയുൾപ്പെടെ പുറത്തുവരുമെന്നതിനാലാണ് ഇത്തരമൊരു നീക്കമെന്നും സംശയമുണ്ട്.
കസ്റ്റംസ് അസി. കമീഷണർ ലാലുവിനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വിളിപ്പിച്ചെന്ന തെറ്റായ വിവരം ഉദ്യോഗസ്ഥൻ കേന്ദ്ര സർക്കാർ അഭിഭാഷകരെ അറിയിക്കുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥനെ കൊച്ചി ഡി.സി.പി വിളിച്ചുവരുത്തിയിട്ടില്ല. ചോദ്യം ചെയ്യലിനിടെ കസ്റ്റംസ് ഉപദ്രവിച്ചെന്നാരോപിച്ച് പ്രോട്ടോകോൾ ഒാഫിസർ എം.എസ്. ഹരികൃഷ്ണൻ നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണത്തിെൻറ ഭാഗമായി ലാലുവിനെ പൊലീസ് ഫോണിൽ വിളിച്ചിരുന്നു. പരാതിയുടെ നിജസ്ഥിതി അറിയാൻ ഹാജരാകണമെന്ന് നിർദേശിച്ചെങ്കിലും അസൗകര്യമുണ്ടെന്ന് ലാലു അറിയിച്ചു. ഇൗ കേസുമായി ക്രൈംബ്രാഞ്ചിന് ബന്ധമില്ല. ഏത് കേസിൽ ഹാജരാകണമെന്ന കാര്യം കൃത്യമായി കസ്റ്റംസ് ഉദ്യോഗസ്ഥനെ അറിയിച്ചിരുന്ന സാഹചര്യത്തിൽ അബദ്ധത്തിൽ കോടതിയെ തെറ്റായ വിവരം അറിയിെച്ചന്ന് കരുതാനാകില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.