തിരുവനന്തപുരം: 'ചന്ദ്രിക' അക്കൗണ്ടുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് നേതാവ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് നേരിട്ട് ഹാജരാകാൻ എൻഫോഴ്സ്മെൻറ് ഡയറക്ടേററ്റ് നോട്ടീസ് നൽകിയെന്നും പാണക്കാടെത്തി മൊഴിയെടുത്തെന്നും മുൻമന്ത്രി ഡോ. കെ.ടി. ജലീൽ ആരോപിച്ചു. ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിെൻറ രേഖകൾ വാർത്തസമ്മേളനത്തിൽ പുറത്തുവിട്ട ജലീൽ, പി.കെ. കുഞ്ഞാലിക്കുട്ടി പാണക്കാട് തങ്ങളെ കുഴിയിൽ ചാടിച്ചെന്നും ആരോപിച്ചു. തങ്ങളെ ഇ.ഡിക്ക് മുന്നിൽ വിചാരണക്ക് ഇട്ടുകൊടുത്ത ശക്തികൾക്കെതിരെ മുസ്ലിംലീഗ് തന്നെ നടപടി സ്വീകരിക്കണം.
പത്ത് കോടി രൂപ കള്ളപ്പണം വെളിപ്പിക്കാൻ ഇബ്രാഹിംകുഞ്ഞ് വഴി കുഞ്ഞാലിക്കുട്ടി ശ്രമം നടത്തുകയും നിേക്ഷപിക്കുകയുമായിരുന്നു. അത് കണ്ടെത്തിയതിനെതുടർന്ന് രണ്ടരേക്കാടി പിഴയടച്ച് ഏഴരക്കോടി പിൻവലിച്ചു. കുഞ്ഞാലിക്കുട്ടിയുടെയും മകെൻറയും സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണ്. എ.ആർ നഗർ സഹകരണബാങ്കില്‍ മകന് എൻ.ആർ.െഎ അക്കൗണ്ടാണുള്ളതെന്ന് സഭയെ തെറ്റിദ്ധരിപ്പിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെ സ്പീക്കർക്ക് പരാതി നല്‍കും. കുഞ്ഞാലിക്കുട്ടിയും മകനും നടത്തിയ സാമ്പത്തിക ഇടപാടുകളിൽ വൻ ക്രമക്കേടുണ്ട്. അതിലും അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡിക്ക് പരാതി നൽകും.
മലപ്പുറം ജില്ലയിലെ സഹകരണബാങ്കുകൾ വഴി കോടികളുടെ ബിനാമി ഇടപാട് ഇപ്പോഴും നടക്കുന്നു. കേരള ബാങ്ക് വന്നപ്പോൾ 13 ജില്ലകളും അതിൽ ലയിച്ചിരുന്നു. മലപ്പുറം ജില്ലയാണ് മാറിനിന്നത്. കള്ളപ്പണ ഇടപാടിെൻറ തെളിവാണിത്. ജില്ലയിലെ ഭൂരിഭാഗം സഹകരണബാങ്കുകളിലും കോൺഗ്രസോ ലീഗോ ആണ് തലപ്പത്ത്.
ജൂലൈ 24 ന് ഹാജരാകാനായിരുന്നു പാണക്കാട് തങ്ങൾക്ക് നോട്ടീസ്. ഇ.ഡി പാണക്കാട് നേരിെട്ടത്തി മൊഴിയെടുത്തു. ആദായനികുതി വകുപ്പ് രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസിലെ ആദ്യ പേര് കുഞ്ഞാലിക്കുട്ടിയുടെ മകെൻറതാണ്. സഹകരണബാങ്കിലെ മൂന്നരക്കോടി ആരാണ് പിൻവലിച്ചതെന്ന് പരിശോധിക്കണം. എ.ആർ നഗർ ബാങ്ക് ഭരണസമിതി പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ചന്ദ്രികയിലെ ഒരു സാമ്പത്തിക ഇടപാടിനും പാണക്കാട് തങ്ങൾ ഒരുനിലക്കും ഉത്തരവാദിയെല്ലന്ന് മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത് സംബന്ധിച്ച രേഖ 'ചന്ദ്രിക'യുടെ ഫിനാൻസ് ഡയറക്ടർ ഇ.ഡിക്ക് സമർപ്പിച്ചു. അതിൽ വ്യക്തത വരുത്താനായി അധികാരം ഡെലിേഗറ്റ് ചെയ്തിട്ടുണ്ടോയെന്ന് ഇ.ഡി ചോദിച്ചു. ദിവസം നിശ്ചയിച്ച് നോട്ടീസ് നൽകുകയും വന്ന് ചോദിക്കുകയും ചെയ്തു. 2014 ൽതെന്ന സർവ അധികാരങ്ങളും കൈമാറിയിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.