കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ കസ്റ്റഡിയിലെടുക്കേണ്ടിവരുമെന്ന സൂചന നൽകി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ (ഇ.ഡി) റിപ്പോർട്ട്. ശിവശങ്കറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടിവന്നേക്കാമെന്നും മുൻകൂർ ജാമ്യം അനുവദിക്കുന്നത് അന്വേഷണം വിഫലമാക്കുമെന്നും അസി. ഡയറക്ടർ പി. രാധാകൃഷ്ണൻ ഹൈകോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യ ഹരജിയിലാണ് ഇ.ഡിയുടെ വിശദീകരണം.
സ്വപ്ന സുരേഷുമായി ശിവശങ്കറിന് വളരെയടുത്ത ബന്ധമാണുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവർ ദിവസം മുഴുവൻ വാട്സ് ആപ് സന്ദേശങ്ങളിലൂടെ ആശയവിനിമയം നടത്താറുണ്ടായിരുന്നു. സ്വപ്ന എല്ലാ കാര്യങ്ങളും ശിവശങ്കറുമായി ചർച്ച ചെയ്തിരുന്നതായി സന്ദേശങ്ങൾ പരിശോധിച്ചതിൽനിന്ന് വ്യക്തമാണ്. സ്വപ്ന സാമ്പത്തികമായി നല്ല നിലയിലായിരുന്നില്ലെന്നും തനിക്കു കഴിയാവുന്ന തരത്തിലൊക്കെ സഹായിച്ചിട്ടുണ്ടെന്നും ശിവശങ്കർ മൊഴി നൽകിയിട്ടുണ്ട്. ഇത്രയേറെ അടുപ്പമുള്ള ഒരാൾക്ക് സ്വർണക്കടത്തിലൂടെയും കോൺസുലേറ്റിെൻറ കരാറുകളുമായും ബന്ധപ്പെട്ട് സ്വപ്നക്ക് പണം ലഭിച്ചിരുന്നത് അറിയില്ലെന്നുപറയുന്നത് സംശയകരമാണ്. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ വെളിച്ചത്ത് വരാനുണ്ട്.
ബാഗിൽ നിറച്ച 30 ലക്ഷം രൂപയുമായി ശിവശങ്കർ സ്വപ്നക്കൊപ്പം വീട്ടിൽ വന്നതായി ചാർട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാലിെൻറ മൊഴിയുണ്ട്. ഇത്രയും തുക കൈകാര്യം ചെയ്യാൻ താൻ മടിച്ചപ്പോൾ നിയമപരമായി സമ്പാദിച്ച പണം തന്നെയാണെന്നായിരുന്നു വിശദീകരണം. പണം ലോക്കറിൽ വെക്കണമെന്നും ആവശ്യപ്പെട്ടു. ശിവശങ്കർ നിർദേശിച്ചതനുസരിച്ചാണ് ഇക്കാര്യത്തിൽ സഹായിച്ചതെന്നാണ് വേണുഗോപാലിെൻറ മൊഴി.
സാമ്പത്തിക കുറ്റകൃത്യങ്ങളിൽ മുൻകൂർ ജാമ്യം നൽകുന്നത് ഫലപ്രദമായ അന്വേഷണത്തിന് തിരിച്ചടിയാവും. ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ മുദ്രവെച്ച കവറിൽ സമർപ്പിക്കാെമന്നും ഇത് പരിശോധിച്ചാൽ മുൻകൂർ ജാമ്യം അനുവദിക്കേണ്ടതില്ലെന്ന് കോടതിക്ക് ബോധ്യമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇ.ഡി, കസ്റ്റംസ് കേസുകളിൽ ശിവശങ്കറിനെ 23 വരെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച രണ്ട് ഹരജിയും വീണ്ടും കോടതിയുടെ പരിഗണനക്കെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.