സ്വപ്നക്ക് സുരക്ഷ നൽകാനാവില്ലെന്ന് ഇ.ഡി

തിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് സംരക്ഷണം നൽകാനാവില്ലെന്ന് വ്യക്തമാക്കി എൻഫോഴ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി). സുരക്ഷ നൽകാനുള്ള സംവിധാനം ഇ.ഡിക്കി​ല്ല. സുരക്ഷക്കായി ഇ.ഡി സംസ്ഥാന പൊലീസിനെയാണ് സമീപിക്കുന്നത്. കേന്ദ്രം കേസിൽ കക്ഷിയല്ലാത്തതിനാൽ കേന്ദ്രസുരക്ഷ നൽകാനാവില്ലെന്നും ഇ.ഡി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. എറണാകുളം ജില്ല കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിനാണ് ഇ.ഡിയുടെ മറുപടി. അതേസമയം, കേസിൽ കേന്ദ്രസർക്കാരിനെ കക്ഷി ചേർക്കാൻ പ്രത്യേക അപേക്ഷ നൽകുമെന്ന് സ്വപ്നയുടെ അഭിഭാഷകൻ അറിയിച്ചു.

നേരത്തെ കോടതിയിൽ മൊഴി നൽകിയതിന് പിന്നാലെ സ്വപ്‍ന സുരേഷിന്റെ പാലക്കാട്ടെ ഫ്ലാറ്റിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് സുരക്ഷ ആവശ്യമില്ലെന്നും പകരം ഇ.ഡി സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് സ്വപ്‍നയുടെ അഭിഭാഷകൻ കോടതിയെ സമീപിച്ചത്. താമസിക്കുന്നയിടത്ത് അടക്കം തന്നെ കേരള പൊലീസ് നിരീക്ഷിക്കുകയാണെന്നും പൊലീസിനെ പിൻവലിക്കണമെന്നുമായിരുന്നു ആവശ്യം.

Tags:    
News Summary - E.D. says the dream cannot provide security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.