തിരുവനന്തപുരം: ബംഗളൂരു ലഹരിമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളിൽ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നടപടികൾ കൂടുതൽ കർക്കശമാക്കി. തലസ്ഥാനത്തെ നാലുപേർക്ക് ബിനീഷുമായി ബിനാമി ഇടപാടുണ്ടെന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് ഇ.ഡി വിലയിരുത്തൽ. അവരെ വിശദമായി ചോദ്യം ചെയ്യാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.
ബിനീഷ് സാമ്പത്തിക ഇടപാടുകൾ നടത്തിയ രണ്ട് ബാങ്കുകളോട് വിശദാംശങ്ങൾ തേടിയിട്ടുണ്ട്. ബിനീഷ് വായ്പയെടുത്തശേഷം മുങ്ങിയെന്ന പരാതി ഉന്നയിച്ച ബാങ്കിൽനിന്ന് വിശദാംശങ്ങൾ തേടി.
രണ്ടുദിവസമായി സംസ്ഥാനത്തെ എട്ടിടങ്ങളിലായി പരിശോധന നടത്തിയ ഇ.ഡിയുടെ പ്രധാന സംഘങ്ങളെല്ലാം തിരികെ പോയെങ്കിലും ഒരു സംഘം തിരുവനന്തപുരത്ത് തുടരുകയാണ്. ബിനീഷുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും സുഹൃത്തുക്കളുടെ വീട്ടിലും വെള്ളിയാഴ്ച ഇവർ പരിശോധന തുടർന്നതായാണ് വിവരം.
മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി ബിനീഷിനുണ്ടായിരുന്ന ബന്ധം അയാളുടെ ഭാര്യക്കും ബന്ധുക്കൾക്കും അറിയാമായിരുന്നെന്നാണ് ഇ.ഡി വൃത്തങ്ങൾ പറയുന്നത്. ബിനീഷിെൻറ വീട്ടിൽനിന്ന് കെണ്ടത്തിയ അനൂപിെൻറ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് തിരുവനന്തപുരത്ത് സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നാണ് അവർ പറയുന്നത്.
പിടിച്ചെടുത്ത െഎ ഫോൺ ഉപയോഗിച്ചാണ് ബിനീഷും അനൂപുമായി ആശയവിനിമയം നടത്തിയതെന്ന സംശയവും അവർ പ്രകടിപ്പിക്കുന്നു.
ഫോൺ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുേമ്പാൾ ഇതുസംബന്ധിച്ച് വ്യക്തതവരും. എന്നാൽ, പിടിച്ചെടുത്തെന്ന് പറയുന്ന അനൂപിെൻറ കാർഡ് ഇ.ഡി ഉദ്യോഗസ്ഥർ കൊണ്ടുവന്നതാണെന്ന അഭിപ്രായത്തിൽ ഉറച്ചുനിൽക്കുകയാണ് ബിനീഷിെൻറ കുടുംബവും.
ബിനീഷിെൻറ സുഹൃത്ത് അൽ ജസാം അബ്ദുൽ ജബ്ബാറിെൻറ നെടുമങ്ങാട്ടെ ബാങ്ക് ലോക്കർ കേന്ദ്രീകരിച്ചുള്ള പരിശോധന കഴിഞ്ഞദിവസം രാത്രിവരെ നീണ്ടു. ലോക്കറിൽനിന്ന് 70 പവെൻറ സ്വർണവും രേഖകളും പ്രമാണങ്ങളും ഇ.ഡി പരിശോധിച്ചു.
ഇൗ പ്രമാണങ്ങളുടെ കോപ്പിയെല്ലാം ഇ.ഡി എടുത്തിട്ടുണ്ട്. കാർ പാലസ് ഉടമയും ബിനീഷിെൻറ ബിനാമിയെന്ന് അന്വേഷണസംഘം ആരോപിക്കുന്ന അബ്ദുൽ ലത്തീഫിനെ ചോദ്യം ചെയ്യുന്നതോടെ ബിനാമി വിഷയത്തിൽ വ്യക്തതവരുമെന്നും അന്വേഷണ ഏജൻസി കരുതുന്നു.
ലത്തീഫ് ഉടൻ ബംഗളൂരുവിൽ അന്വേഷണസംഘത്തിന് മുന്നില് ഹാജരായേക്കുമെന്ന വിവരവുമുണ്ട്. അതിന് മുമ്പുതന്നെ ഇയാളുടെ സ്ഥാപനത്തിൽനിന്ന് കണ്ടെടുത്ത ചില സാധനങ്ങൾ ശാസ്ത്രീയപരിശോധന ഉൾെപ്പടെ നടത്താനാണ് ഇ.ഡി തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.