നാ​ടോ​ടി ബാലികക്ക് ക്രൂരമർദനം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു

തിരുവനന്തപുരം: ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്നതിനിടെ നാ​ടോ​ടി ബാലികയെ ക്രൂരമായി മർദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. മൂന്നാഴ്ചക്കുള്ളിൽ മലപ്പുറം ജില്ലാ പൊലീസ് മേധാവി അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നാണ് കമീഷൻ നിർദേശം.

ഞാ​യ​റാ​ഴ്ച ​എ​ട​പ്പാ​ള്‍ ജ​ങ്​​ഷ​നി​ൽ പാ​ല​ക്കാ​ട് റോ​ഡി​ലു​ ള്ള സി.പി.എം നേതാവ് രാ​ഘ​വ​​​​​​െൻറ കെ​ട്ടി​ട​ത്തി​ന് സ​മീ​പ​മാ​ണ്​ സം​ഭ​വം. മൂ​ന്ന് സ്ത്രീ​ക​ളും ര​ണ്ട് പെ​ ണ്‍കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന നാ​ടോ​ടി സം​ഘം ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ സ്ഥ​ല​ത്തെ​ത്തി​യ രാ​ഘ​വ​ന്‍ ഇ​വ​രോ​ട്​ ക​യ​ര്‍ക്കു​ക​യും സം​ഘ​ത്തി​ലു​ള്ള ല​ക്ഷ്മി​യെ മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു.​

ആ​ക്രി സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ ചാ​ക്ക് രാ​ഘ​വ​ൻ ആ​ഞ്ഞ് വീ​ശു​ന്ന​തി​നി​ടെ ബാ​ലി​ക​യു​ടെ നെ​റ്റി​യി​ല്‍ ചാ​ക്കി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന ഇ​രു​മ്പ് ക​ഷ്ണം തു​ള​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു. നെ​റ്റി​യി​ല്‍ മു​റി​വേ​റ്റ 11 വ​യ​സ്സു​ള്ള നാ​ടോ​ടി ബാ​ലി​ക​യെ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ച് വി​ദ​ഗ്ധ ചി​കി​ത്സ നൽകി.

സം​ഘ​ത്തി​ലെ 12 വ​യ​സ്സു​കാ​രി​യെ മ​ല​പ്പു​റം ജി​ല്ല ചൈ​ല്‍ഡ് വെ​ല്‍ഫെ​യ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന് മു​ന്നി​ല്‍ ചൈ​ല്‍ഡ് ലൈ​ന്‍ പ്ര​വ​ര്‍ത്ത​ക​ര്‍ ഹാ​ജ​രാ​ക്കി. സംഭവത്തിൽ അറസ്റ്റിലായ രാ​ഘ​വ​ന്‍, വ​ട്ടം​കു​ളം പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ൻ​റും സി.​പി.​എം എ​ട​പ്പാ​ള്‍ ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും പ​ട്ടി​ക​ജാ​തി ക്ഷേ​മ​സ​മി​തി മ​ല​പ്പു​റം ജി​ല്ല ട്ര​ഷ​റ​റു​മാ​ണ്.

വ​ര്‍ഷ​ങ്ങ​ളാ​യി ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് വി​ല്‍ക്കു​ന്ന ഈ ​സം​ഘം മൂ​തൂ​രി​ല്‍ സ്വ​കാ​ര്യ ക്വാ​ര്‍ട്ടേ​ഴ്സി​ലാ​ണ് താ​മ​സിക്കുന്നത്. സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ിരുന്നു.

Tags:    
News Summary - Edappal Girl Attack Case State Human Right Commission -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.