ചങ്ങരംകുളം: പഞ്ചലോഹ വിഗ്രഹം നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ ശേഷം, സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയ പന്താവൂർ സ്വദേശി ഇർഷാദിെൻറ മൃതദേഹം ഖബറടക്കി.
തിങ്കളാഴ്ച ഉച്ചക്ക് 12 ഓടെ വിട്ടുകിട്ടിയ മൃതദേഹം ഒന്നരയോടെ എടപ്പാൾ കോലളമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനിൽ മറവ് ചെയ്യുകയായിരുന്നു. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
പൂക്കരത്തറയിലെ മാലിന്യം നിറഞ്ഞ കിണറ്റില്‍ ഉപേക്ഷിച്ച മൃതദേഹം തിരൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ഞായറാഴ്ചയാണ് കണ്ടെത്തിയത്. കേസിൽ ഇർഷാദിെൻറ സുഹൃത്തുക്കളായിരുന്ന സുഭാഷ്, എബിൻ എന്നിവരെ പൊലീസ് പിടികൂടിയിരുന്നു.
എടപ്പാൾ: സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയ ഇർഷാദിെൻറ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വിശദ പരിശോധന നടത്തി. ആറ് മാസത്തോളം പഴക്കമുള്ള മൃതദേഹത്തിൽനിന്ന് അരയിലെ ഏലസും പൊട്ടിയ പല്ലും കണ്ടെത്തി. ഇതോടെ മൃതദേഹം ഇർഷാദിേൻറത് തന്നെയാണെന്ന് ബന്ധുക്കൾക്ക് ബോധ്യപ്പെട്ടു. തിരൂർ ഡിവൈ.എസ്.പി സുരേഷ് ബാബുവിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
കോശങ്ങൾ ശേഖരിച്ച് ഡി.എൻ.എ പരിശോധക്ക് അയച്ചു. ഒരാഴ്ചക്ക് ശേഷം ഫലം ലഭിക്കും. പ്രതികളായ സുഭാഷും എബിനും റിമാൻഡിലാണ്. ഇവരെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ നൽകി.
ഇർഷാദിെൻറ ഫോണും ലാപ്ടോപ്പും പുഴയിലും ഒരു കാലിലെ ഷൂ വളാഞ്ചേരി മൂടാലിലും മറ്റേത് കോഴിക്കോട് ബൈപാസിലും ഉപേക്ഷിച്ചതായാണ് പ്രതികളുടെ മൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.