കോട്ടക്കൽ: എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി മണമ്മൽ ജലീൽ അധികാരമേറ്റതിന് പിന്നാലെ മുസ്ലിം ലീഗിൽ പൊട്ടിത്തെറി. പഞ്ചായത്ത് ലീഗ് ട്രഷറർ പാടഞ്ചേരി റസാഖ് രാജിവെച്ചു. എടരിക്കോട് സഹകരണ ബാങ്ക് ഡയറക്ടർ സ്ഥാനവും ഇദ്ദേഹം രാജിവെച്ചു. രാജിക്കത്ത് അധികൃതർക്ക് കൈമാറി.
നേരത്തെ സത്യപ്രതിജ്ഞ ചടങ്ങിൽ വിട്ടുനിന്ന റസാഖ് പിന്നീട് പ്രസിഡൻറിെൻറ ചേംബറിൽ എത്തിയാണ് ആശംസ നേർന്നത്. പ്രസിഡൻറ് സ്ഥാനത്തേക്ക് യുവാക്കൾക്ക് പ്രാധാന്യം നൽകണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതിെൻറ ഭാഗമായി യൂത്ത് ലീഗ് നേതാവ് തയ്യിൽ ഫസലുദ്ദീനെയാണ് ഒരുവിഭാഗം പ്രസിഡൻറ് സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയിരുന്നത്.
ഇക്കാര്യത്തിൽ ധാരണയായിരുന്നെങ്കിലും കഴിഞ്ഞ ശനിയാഴ്ച നടന്ന പാർട്ടി യോഗത്തിൽ തീരുമാനം അട്ടിമറിച്ചെന്നാണ് ആരോപണം. ആദ്യമെടുത്ത തീരുമാനം ലീഗ് നേതൃത്വം നടപ്പാക്കിയില്ലെന്നാണ് റസാഖിെൻറ പരാതി.
ട്രഷറർ സ്ഥാനം രാജിവെക്കുന്നതായുള്ള കത്ത് പഞ്ചായത്ത് ലീഗ് പ്രസിഡൻറ് സി.പി. കുഞ്ഞീതു ഹാജിക്കും സഹകരണ ബാങ്ക് ഡയറക്ടർ സ്ഥാനത്തുനിന്നുള്ള രാജിക്കത്ത് ബാങ്ക് പ്രസിഡൻറ് സി. ആസാദിനുമാണ് കൈമാറിയത്. ഇരു കത്തുകളും ഭാരവാഹികൾ പരിഗണിച്ചിട്ടില്ല.
ഇങ്ങനെയൊരു കത്ത് ലഭിച്ചിട്ടില്ലെന്നും രാജിവെച്ചതായുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ലീഗ് നേതാക്കൾ വ്യക്തമാക്കി. ജലീലിന് ഇനി അവസരം ലഭിച്ചേക്കില്ലെന്നത് പരിഗണിച്ചാണ് അദ്ദേഹത്തെ പഞ്ചായത്ത് പ്രസിഡൻറാക്കിയതെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.
യുവാക്കൾക്ക് പ്രാധാന്യം നൽകുന്നതിെൻറ ഭാഗമായി ഭരണ കാലാവധി സമയത്ത് സ്ഥാനം കൈമാറുമെന്നും അവർ വ്യക്തമാക്കുന്നു. വിഷയം അടുത്തദിവസം ചർച്ച ചെയ്ത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.