തോട്ടിൽ കാണാതായ ജോയിയെ കണ്ടത്താൻ രണ്ടാംദിവസവും തീവ്രശ്രമം; കൂടുതൽ റോബോട്ടുകളെ എത്തിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപം ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണ തൊഴിലാളിയെ കണ്ടെത്താൻ തിരച്ചിൽ പുനരാരംഭിച്ചു. ശനിയാഴ്ച രാവിലെ 11 ഓടെയാണ് മാരായമുട്ടം സ്വദേശി ജോയിയെ കാണാതായത്. പുലർച്ചെ ഒരുമണിവരെ തിരച്ചിൽ നടത്തിയിട്ടും ജോയിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച തിരച്ചിൽ ഇന്ന് രാവിലെ ഏഴോടെ പുനരാരംഭിക്കുകയായിരുന്നു. 

എൻ.ഡി.ആർ.എഫിന്‍റെ നേതൃത്വത്തിലാണ് രണ്ടാംദിവസം രക്ഷാദൗത്യം തുടരുന്നത്. മുങ്ങൽവിദഗ്ധർ ഉൾപ്പെ​ടെ 30 അംഗങ്ങൾ തിരച്ചിലിനുണ്ട്. ടണലിലെ മാലിന്യം നീക്കം ​ചെയ്യാൻ കൂടുതൽ ​റോ​ബോട്ടുകളെയും എത്തിച്ചു. ഫയർ​ഫോഴ്സിന്റെ 12 അംഗ സ്കൂബ സംഘവം ഒപ്പമുണ്ട്. ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജും സ്ഥലത്തെത്തിയിട്ടുണ്ട്. റോബോട്ടിന്റെ സഹായത്തോടെ വെള്ളത്തിനടിയിൽ പരിശോധന നടത്തുന്നുണ്ട്. തോടിന്റെ കരയിലും പരിശോധന നടത്തുന്നുണ്ട്. മൊത്തം നൂറോളം രക്ഷാപ്രവർത്തകരാണ് ദൗത്യത്തിൽ പങ്കാളികളാകുന്നത്. 

മാലിന്യം നീക്കം ചെയ്ത ​ശേഷമായിരിക്കും ടണലിനുള്ളിൽ തിരച്ചിൽ നടത്തുക. ടണലിൽ ചെളിയും മാലന്യവും കുന്നുകൂടിക്കിടക്കുകയാണെന്ന് എൻ.ഡി.ആർ.എഫ് പറഞ്ഞു. ഫ​യ​ർ​ഫോ​ഴ്സും സ്കൂ​ബ ഡൈ​വി​ങ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും തോ​ട്ടി​ലെ കു​ന്നോ​ളം മാ​ലി​ന്യ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം അ​തീ​വ ദു​ഷ്ക​ര​മാ​യിരുന്നു. തോ​ട് ക​ട​ന്നു​പോ​കു​ന്ന തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലെ സ്ലാ​ബു​ക​ൾ ഇ​ള​ക്കി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ജോ​യി​യെ ക​ണ്ടെ​ത്താ​നാ​യി​ട്ടില്ല. ആ​റ്​ മ​ണി​ക്കൂ​റോ​ളം ജെ.​സി.​ബി ഉ​പ​യോ​ഗി​ച്ച് തോ​ട്ടി​ലെ മാ​ലി​ന്യം നീ​ക്കി​യ​ശേ​ഷ​മാ​ണ് മു​ങ്ങ​ൽ വി​ദ​ഗ്ധ​ർ​ക്ക് തോ​ട്ടി​ലൂ​ടെ മു​ന്നോ​ട്ടു​പോ​കാ​നാ​യ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ 11ഓ​ടെ​യാ​ണ് സം​ഭ​വം. മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ ക​ഴി​ഞ്ഞ​മാ​സം റെ​യി​ൽ​വേ പൊ​തു​മ​രാ​മ​ത്തി​നോ​ട് അ​വ​രു​ടെ അ​ധീ​ന​ത​യി​ലു​ള്ള ഈ ​ഭാ​ഗ​ത്തെ മാ​ലി​ന്യം നീ​ക്കം​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റെ​യി​ൽ​വേ ക​രാ​ർ ന​ൽ​കി​യ​തു​പ്ര​കാ​ര​മാ​ണ്​ ജോ​യി ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ ശു​ചീ​ക​ര​ണ​ത്തി​നി​റ​ങ്ങി​യ​ത്. മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി​യ തോ​ട്ടി​ൽ​നി​ന്ന് ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ത്തി​നി​ട​യി​ൽ ട​ൺ ക​ണ​ക്കി​ന് മാ​ലി​ന്യ​മാ​ണ് ഇ​വ​ർ പു​റ​ത്തെ​ത്തി​ച്ച​ത്.

എ​ന്നാ​ൽ ശ​നി​യാ​ഴ്ച ന​ഗ​ര​ത്തി​ലു​ണ്ടാ​യ അ​പ്ര​തീ​ക്ഷി​ത മ​ഴ​യി​ൽ തോ​ട്ടി​ലെ ജ​ല​നി​ര​പ്പു​യ​ർ​ന്നു. അ​തി​ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കി​നെ തു​ട​ർ​ന്ന് ക​ര​യ്ക്കു​ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ജോ​യി ഒ​ഴു​കി​പ്പോ​കു​ക​യാ​യി​രു​ന്നെ​ന്ന്​ സു​ഹൃ​ത്തു​ക​ൾ പ​റ​ഞ്ഞു. മാ​ലി​ന്യ​ത്തി​ൽ മു​ങ്ങി​ത്താ​ഴ്ന്ന ജോ​യി​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ സു​ഹൃ​ത്തു​ക​ൾ ക​യ​ർ എ​റി​ഞ്ഞു​കൊ​ടു​ത്തെ​ങ്കി​ലും മു​ങ്ങി​ത്താ​ഴുകയായിരുന്നു.

Tags:    
News Summary - Efforts are being made to find Joy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.