തിരുവനന്തപുരം: ദ ഹിന്ദുവിൽ മുഖ്യമന്ത്രിയുടേതെന്ന പേരിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. മുഖ്യമന്ത്രിക്ക് ജനങ്ങളോട് സംസാരിക്കാൻ പി.ആർ ഏജൻസിയുടെ ആവശ്യമില്ല. സി.പി.എം ഇതുവരെ വളർന്നു വന്നത് പി.ആർ ഏജൻസിയുടെ സഹായത്തോടെയല്ലെന്നും വി.ശിവൻകുട്ടി പറഞ്ഞു. മാധ്യമങ്ങൾ കാര്യങ്ങളെ വളച്ചൊടിച്ചു പക്ഷെ ജനങ്ങൾ അതൊന്നും വിശ്വസിക്കില്ലെന്നും വി. ശിവൻകുട്ടി പറഞ്ഞു.
മൂന്നാം പിണറായി സർക്കാർ വരുന്നത് തടയാനുള്ള ശ്രമങ്ങളാണ് മാധ്യമങ്ങളും പ്രതിപക്ഷവും ചേർന്ന് നടത്തികൊണ്ടിരിക്കുന്നതെന്നും ഇതിൽ തങ്ങൾക്ക് പേടിയില്ലെന്നും വി. ശിവൻകുട്ടി പറഞ്ഞു. ജനങ്ങളെ അണിനിരത്തി സി.പി.എം മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം ആരോപണങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല, അതിനുള്ള തെളിവാണ് രണ്ടാം പിണറായി സർക്കാറെന്നും വി.ശിവൻകുട്ടി പറഞ്ഞു.
അതേസമയം അൻവറിൻ്റെ വിഷയത്തിൽ മുഖ്യമന്ത്രി തന്നെ കാര്യങ്ങൾ വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു. ഇതൊക്കെ പെരുമഴയത്ത് ഉണ്ടാകുന്ന കുമിളപോലെയാണ്. ഇതിനേക്കാൾ വലിയ ആൾക്കൂട്ടം ഇതിന് മുൻപും ഉണ്ടായിട്ടുണ്ടെന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.