​േചർത്തല താലൂക്ക്​ ആശുപത്രിയിലെ എട്ടു ആരോഗ്യപ്രവർത്തകർക്ക്​ കോവിഡ്​

​ആലപ്പുഴ: ചേർത്തല താലൂക്ക്​ ആശുപത്രിയിലെ എട്ടു ആരോഗ്യപ്രവർത്തകർക്ക്​ കോവിഡ്​. കോവിഡ്​ സ്​ഥിരീകരിച്ച ഗർഭിണിയുമായി സമ്പർക്കം പുലർത്തിയ ഗൈന​േക്കാളജിസ്​റ്റ്​ ഉൾപ്പെടെ എട്ടുപേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. 

സ്​റ്റാഫ്​ നഴ്​സുമാർ,  സെക്യൂരിറ്റി ജീവനക്കാർ, തെർമൽ സ്​കാനിങ്​ പരിശോധന നടത്തിയ ആശ പ്രവർത്തക എന്നിവർ രോഗം സ്​ഥിരീകരിച്ചവരിൽ ഉൾപ്പെടും​. 

കഴിഞ്ഞദിവസം രോഗം സ്​ഥിരീകരിച്ച ഗർഭിണി ആശുപത്രിയിൽ ചികിത്സ തേടി​യെത്തിയിരുന്നു. ഇവരിൽനിന്ന്​ സമ്പർക്കം വഴിയാണ്​ ​ആരോഗ്യപ്രവർത്തകർക്ക്​ രോഗം സ്​ഥിരീകരിച്ചതെന്നാണ്​ വിവരം. 

Tags:    
News Summary - Eight Health Workers Tested Positive for Covid 19 in Cherthala -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.