ഇലന്തൂർ നരബലിക്കേസ്: മുഹമ്മദ് ഷാഫിയുമായി കൊച്ചിയിൽ പൊലീസിന്റെ തെളിവെടുപ്പ്

കൊച്ചി: ഇലന്തൂർ നരബലിക്കേസ് പ്രതി മുഹമ്മദ് ഷാഫിയുമായി കൊച്ചിയിൽ പൊലീസിന്റെ തെളിവെടുപ്പ്. കളമശ്ശേരി മെഡിക്കൽ കോളജിൽ വൈദ്യ പരിശോധനക്ക് ശേഷമാണ് കൊല്ലപ്പെട്ട പത്മത്തിന്റെ ആഭരണം പണയം വെച്ച ധനകാര്യ സ്ഥാപനത്തിൽ തെളിവെടുപ്പ് നടത്തിയത്. പണയം വെച്ച 39 ഗ്രാമിന്റെ ആഭരണം കസ്റ്റഡിയിലെടുക്കുകയും ഇതിന്റെ രേഖകൾ കണ്ടെടുക്കുകയും ചെയ്തു. പണമിടപാട് സംബന്ധിച്ച് ചില രേഖകൾ ഷാഫിയുടെ വീട്ടിൽനിന്ന് പൊലീസ് നേരത്തെ കണ്ടെടുത്തിരുന്നു.

ഫോറൻസിക് അന്വേഷണത്തിന്റെ ഭാഗമായുള്ള പ്രതികളുടെ വൈദ്യ പരിശോധന കളമശ്ശേരി മെഡിക്കൽ കോളജിൽ പൂർത്തിയായി. ഉച്ചക്ക് ഒരു മണിയോടെയാണ് പ്രതികളെ ആശുപത്രിയിൽ എത്തിച്ചത്. വിവിധ പരിശോധനകൾക്കൾക്കായി ശരീര സ്രവങ്ങളും രക്തസാമ്പിളുകളും ശേഖരിച്ചു. മെഡിക്കൽ കോളജ് ഫോറൻസിക് ലാബിൽ മൂന്ന് മണിക്കൂറിലേറെ നടപടിക്രമങ്ങൾ നീണ്ടു. പ്രതിഷേധം കണക്കിലെടുത്ത് ആശുപത്രി പരിസരത്ത് വൻ സുരക്ഷയാണ് ഒരുക്കിയിരുന്നത്.

Tags:    
News Summary - Elantur Human Sacrifice Case: Police taking evidence with Mohammad Shafi in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.