കോഴിക്കോട് : മാഹി കനാലിൽ വീണ വയോധികൻ മുങ്ങിമരിച്ചു. എടച്ചേരി പഞ്ചായത്തിൽ കൂടി കടന്നു പോകുന്ന മാഹി കനാലിെൻറ ഭാഗമായ പോതിമഠത്തിൽ താഴെയിൽ വീണ് കൂടത്താൻകണ്ടി വാസു (67) ആണ് മരിച്ചത്. അബദ്ധവശാൽ വഴുതി വീഴുകയായിരുന്നുവെന്ന് പറയുന്നു.
വിവരമറിഞ്ഞ് വടകരയിൽ നിന്ന് അസി: സ്റ്റേഷൻ ഓഫീസർ കെ. സതീശെൻറ നേതൃത്വത്തിലെത്തിയ സേന റബ്ബർ ഡിങ്കി ഉപയോഗിച്ച് തെരച്ചൽ നടത്തി. സേനയിലെ മുങ്ങൽ വിദഗ്തനായ ഫയർ റെസ്ക്യൂ ഓഫീസർ സന്തോഷ് സ്ക്യൂബ ഉപയോഗിച്ച് ടിയാനെ മുങ്ങിയെടുക്കുകയായിരുന്നു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി.കെ. നൗഷാദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ കെ. അനിൽ, ദിൽറാസ്, കെ. ഷാഗിൽ, എം. ജാഹിർ, എം. വിപിൻ ,പ്രജിത്ത് നാരായണൻ, വി.സി. വിപിൻ , ഹോം ഗാർഡ് ആർ. രതീഷ് എന്നിവർ ഈ ഉദ്യമത്തിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.