സീറ്റ് മാറിയിരിക്കാൻ പറഞ്ഞതിന് വനിത ടി.ടി.ഇയുടെ മുഖത്തടിച്ചു; വയോധികൻ അറസ്റ്റിൽ

കോഴിക്കോട്: ട്രെയിനില്‍ വനിത ടി.ടി.ഇയുടെ മുഖത്തടിച്ച വയോധികനായ യാത്രക്കാരൻ അറസ്റ്റിൽ. വടകര സ്വദേശി രൈരുവിനെയാണ് (74) റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരു-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസിലെ ടി.ടി.ഇ പാലക്കാട് സ്വദേശി രജിതക്കുനേരെയാണ് ആക്രമണമുണ്ടായത്.

ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. സാധാരണ ടിക്കറ്റെടുത്ത് റിസര്‍വേഷന്‍ കോച്ചില്‍ ഇരിക്കുകയായിരുന്ന ഇയാളോട് മാറിയിരിക്കാന്‍ പറഞ്ഞതാണ് ആക്രമണത്തിന് കാരണം. ട്രെയിന്‍ വടകരക്കും കൊയിലാണ്ടിക്കും ഇടയില്‍ എത്തിയപ്പോൾ മാറിയിരിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ കൂട്ടാക്കിയില്ല.

വീണ്ടും നിര്‍ബന്ധിച്ചതോടെ മുഖത്തടിക്കുകയായിരുന്നു. ട്രെയിൻ കൊയിലാണ്ടി എത്തിയതോടെ ഇയാൾ മറ്റൊരു കമ്പാർട്ട്മെന്റിലേക്ക് മാറിയെങ്കിലും യാത്രക്കാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.

Tags:    
News Summary - Elderly man was arrested for slpping woman TTE's face

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.