എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുവാറ്റുപുഴ ആരക്കുഴയിലെ വീട്ടിൽ 

എൽദോസ് കുന്നപ്പിള്ളി വീട്ടിലെത്തി: 'ഞാൻ ഒളിവിലായിരുന്നില്ല, കോടതിയുടെ മുന്നിലായിരുന്നു'

കൊച്ചി: ബലാത്സംഗക്കേസിലെ പ്രതിയായതിനെ തുടർന്ന് 11ദിവസമായി ഒളിവിലായിരുന്ന കോൺഗ്രസ് നേതാവ് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുവാറ്റുപുഴ ആരക്കുഴയിലെ വീട്ടിൽ തിരിച്ചെത്തി. താൻ ഒളിവിൽ പോയിട്ടില്ലെന്നും മുൻകൂർ ജാമ്യം തേടി കോടതിയുടെ മുന്നിൽ കഴിയുകയായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ മുൻകൂർ ജാമ്യം ലഭിച്ചതിനുപിന്നാലെയാണ് അദ്ദേഹം വീട്ടിലെത്തിയത്.

'ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല. ആർക്കും ആർക്കെതിരെയും പരാതി നൽകാം. അത്തരത്തിലൊരു പരാതിയാണ് എനിക്കെതിരെ നൽകിയത്. ഞാൻ ഒളിവിലായിരുന്നില്ല. കോടതിയുടെ മുന്നിലായിരുന്നു. ഫോണിൽ കിട്ടിയില്ല എന്നുവെച്ച് ഒളിവിലാണ് എന്ന് പറയാൻ കഴി​യുമോ?' എൽ​ദോസ് പറഞ്ഞു.

തനിക്കെതിരെ ഏത് വകുപ്പ് ചുമത്തി എന്നത് പ്രശ്നമ​ല്ല. ത​ന്റെ നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തും. സംസ്ഥാനം വിട്ടുപോയിട്ടില്ല. ഇവിടെ തന്നെ ഉണ്ടായിരുന്നു. എഫ്.ഐ.ആറിൽ പരാതിക്കാരി പറയുന്ന വാക്കുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. ഇതുവരെ ഒരാളെയും ഒരു ജീവിയെയും ഉപദ്രവിച്ചിട്ടില്ല. നിരപരാധിയാണെന്നും കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനുമായി ഇന്നലെ ഫോണിൽ സംസാരിച്ചിരുന്നു -അദ്ദേഹം പറഞ്ഞു.

കർശന ഉപാധികളോടെയാണ് തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി എൽദോസിന് ഇന്നലെ ജാമ്യം അനുവദിച്ചത്. ഈമാസം 22ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവണമെന്നും അന്വേഷണത്തില്‍ ഒരു തരത്തിലുള്ള ഇടപെടലും നടത്തരുതെന്നും കോടതി ആവശ്യപ്പെട്ടു. സംസ്ഥാനം വിട്ടുപോകരുതെന്നും ഫോണും പാസ്‍പോർട്ടും കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശിച്ചു.

യു​വ​തി​യെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച്​ കോ​വ​ളം പൊ​ലീ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല കോ​ട​തി​യി​ലാ​ണ്​ എ​ൽ​ദോ​സ്​ ആ​ദ്യം ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. കേ​സി​ൽ​ വാ​ദം കേ​ൾ​ക്കാ​ൻ ജി​ല്ല കോ​ട​തി അ​ഡീ. സെ​ഷ​ൻ​സ് കോ​ട​തി​ക്ക് കൈ​മാറുകയായിരുന്നു.

പ​രാ​തി​ക്കാ​രി ത​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച​ശേ​ഷം പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും അ​തു നി​ര​സി​ച്ച​പ്പോ​ൾ പീ​ഡ​ന പ​രാ​തി​യു​മാ​യി പൊ​ലീ​സി​നെ സ​മീ​പി​ക്കു​ക​യു​മാ​യിരുന്നുവെന്ന്​ എ​ൽ​ദോ​സ്​ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. അതേസമയം, കുന്നപ്പിള്ളിക്കെതിരായ പരാതിയിൽ ഉറച്ചു നിൽക്കുന്നതായി പരാതിക്കാരി വ്യക്തമാക്കി. 

Tags:    
News Summary - Eldos Kunnappilly arrives home: 'I was not in hiding, was in front of court'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.