മലപ്പുറം: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പൊന്നാനിയിൽ പ്രവചനാതീതമാണ് കാര്യങ്ങൾ. സി.പി.എം അണികൾ പരസ്യപ്രതിഷേധ പ്രകടനം നടത്തി സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട മണ്ഡലമാണിത്. പി. ശ്രീരാമകൃഷ്ണന് പകരമായി ജില്ല സെക്രേട്ടറിയറ്റ് അംഗം ടി.എം. സിദ്ദീഖിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് നൂറുകണക്കിനാളുകൾ തെരുവിലിറങ്ങിയത്. എന്നാൽ, സി.ഐ.ടി.യു അഖിലേന്ത്യ നേതാക്കളിലൊരാളായ പി. നന്ദകുമാറിനെയാണ് സ്ഥാനാർഥിയാക്കിയത്.
71കാരനായ നന്ദകുമാർ നേരിടുന്നത് യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. എ.എം. രോഹിതിനെയാണ്. പി. ശ്രീരാമകൃഷ്ണനും സിദ്ദീഖുമൊക്കെ നന്ദകുമാറിെൻറ ജയത്തിനായി രംഗത്തുണ്ടെങ്കിലും സാധാരണ പ്രവർത്തകർ എത്രത്തോളം അത് ഉൾക്കൊണ്ടിട്ടുണ്ടെന്ന് പറയാനാവില്ല. തൃശൂർ ജില്ല അതിർത്തിയായ കാപ്പിരിക്കാട് മുതൽ പൊന്നാനി തുറമുഖം വരെയുള്ള തീരദേശ ബെൽറ്റിലെ വോട്ടുകളിൽ ഇത്തവണ അടിയൊഴുക്കുകളുണ്ടാവുമെന്നാണ് സൂചന. 2010ൽ മാറഞ്ചേരി ഡിവിഷനിൽനിന്ന് ജില്ല പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് 35കാരനായ രോഹിത്. മാറഞ്ചേരിയിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളിലൂടെ ഇേദ്ദഹം അംഗീകാരം നേടിയെടുത്തിരുന്നു.
കഴിഞ്ഞ തവണ 11,662 വോട്ട് നേടിയ ബി.ജെ.പി ഇത്തവണ സീറ്റ് ബി.ഡി.ജെ.എസിന് നൽകി. സുബ്രഹ്മണ്യൻ ചുങ്കപ്പള്ളിയാണ് സ്ഥാനാർഥി. എന്നാൽ, പ്രചാരണത്തിൽ എൻ.ഡി.എ എവിടെയുമില്ല. സ്വന്തം സ്ഥാനാർഥിയില്ലാത്തതിനാൽ ബി.ജെ.പി വോട്ടുകൾ ആർക്ക് പോകുമെന്നത് നിർണായകമാവും.
കണക്കുകൾ എൽ.ഡി.എഫിന് അനുകൂലമാണെങ്കിലും സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുണ്ടായ വിവാദങ്ങൾ ഇത്തവണ കാര്യങ്ങൾ എളുപ്പമാക്കില്ലെന്നാണ് വിലയിരുത്തൽ. എസ്.ഡി.പി.ഐക്ക് വേണ്ടി അൻവർ പഴഞ്ഞിയും വെൽഫെയർ പാർട്ടിക്ക് വേണ്ടി ഗണേശ് വടേരിയും മത്സരിക്കുന്നുണ്ട്.
പി. ശ്രീരാമകൃഷ്ണൻ
(സി.പി.എം) 69,332
പി.ടി. അജയ് മോഹൻ (കോൺ) 53,692
കെ.കെ. സുരേന്ദ്രൻ
(ബി.ജെ.പി) 11,662
ഭൂരിപക്ഷം 15,640
ഇ.ടി. മുഹമ്മദ് ബഷീർ
(മുസ്ലിം ലീഗ്) 5,21,824
പി.വി. അൻവർ
(എൽ.ഡി.എഫ്) 3,28,551
വി.ടി. രമ (ബി.ജെ.പി) 1,10,603
ഭൂരിപക്ഷം 1,93,273
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.