തിരുവനന്തപുരം: നിയമസഭ തെരെഞ്ഞെടുപ്പിലെ വോട്ടർ പട്ടിക ചോർത്തിയെന്ന തെരഞ്ഞെടുപ്പ് കമീഷൻ പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസിലെ ലാപ്ടോപ്പിൽ സൂക്ഷിച്ച 2.67 കോടി വോട്ടർമാരുടെ വിവരങ്ങൾ ചോർന്നെന്നാണ് ജോയൻറ് ചീഫ് ഇലക്ടറൽ ഓഫിസർ പരാതി നൽകിയത്. ഐ.ടി ആക്ടിലെ വിവിധ വകുപ്പുകളും ഗൂഢാലോചന, മോഷണക്കുറ്റങ്ങളും ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തതെങ്കിലും ആരെയും പ്രതിസ്ഥാനത്ത് ചേർത്തിട്ടില്ല. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂനിറ്റ് എസ്.പി എസ്. ഷാനവാസിെൻറ നേതൃത്വത്തിലാണ് അന്വേഷണം.
വോട്ടർ പട്ടിക വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇരട്ട വോട്ട് വിവാദമുണ്ടായത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വോട്ടർ പട്ടികയിൽ ഇരട്ടിപ്പുണ്ടെന്ന ആക്ഷേപം ഉന്നയിച്ചത്. തെളിവായി വോട്ടർ പട്ടികയിലെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു. കമീഷെൻറ സൈറ്റിൽനിന്ന് വിവരങ്ങൾ ലഭിച്ചെന്നാണ് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയത്.
എന്നാൽ, ഓഫിസിലെ കമ്പ്യൂട്ടറിൽനിന്നാണ് വിവരങ്ങൾ നഷ്ടപ്പെട്ടതെന്നും ഇതിൽ ഗൂഢാലോചനയുണ്ടെന്നും കമീഷൻ സംശയിക്കുന്നു. പട്ടികയിൽ 3.25 ലക്ഷം വ്യാജ വോട്ടർമാരുണ്ടെന്നും ഇതിന് പിന്നിൽ ക്രമക്കേടുണ്ടെന്നുമായിരുന്നു പ്രതിപക്ഷ ആക്ഷേപം. ഇരട്ടവോട്ട് വിഷയത്തിൽ സർക്കാറിനും കമീഷനും വലിയ വീഴ്ച സംഭവിച്ചതായി അന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. 38000 ത്തോളം വോട്ട് ഇരട്ടിപ്പ് നടന്നെന്ന് കമീഷന് സമ്മതിക്കേണ്ടിയും വന്നിരുന്നു. അതിനാൽ, അന്വേഷണം കറങ്ങിത്തിരിഞ്ഞ് ചെന്നിത്തലയിൽ എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
തിരുവനന്തപുരം: വോട്ടേഴ്സ് ലിസ്റ്റിലെ ഇരട്ട വോട്ടുകള്‍ കണ്ടെത്തിയതിനെതിരെ കേസെടുപ്പിച്ച തെരഞ്ഞെടുപ്പ് കമീഷൻ നടപടി ജനാധിപത്യ പ്രക്രിയക്കെതിരായ കൈയേറ്റമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇരട്ടിപ്പും വ്യാജ വോട്ടുകളും പുറത്തുകൊണ്ടുവന്നവരെ പിടികൂടാനാണ് കമീഷന് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷെൻറ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഇരട്ടിപ്പ് കണ്ടെത്തിയത്. അതിലെവിടെയാണ് ചോര്‍ത്തലുള്ളത്. കുറ്റമറ്റരീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ബാധ്യതപ്പെട്ട കമീഷന് അതിനുള്ള ഉദ്യമത്തിനെതിരെ കേസുകൊടുക്കുന്നത് ജനാധിപത്യത്തിന് ഗുണകരമല്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.