ലോകം അവൾക്കൊപ്പം നിന്ന വർഷമാണ് 2018. നിരവധി സ്ത്രീമുന്നേറ്റങ്ങളും തുറന്നുപറച്ച ിലുകളും നടന്ന വർഷം. അതിെൻറ തുടർച്ചയിലാണ് 2019ൽ ലോക്സഭ തെരഞ്ഞെടുപ്പ് എത്തുന്ന ത്. എന്നാൽ, ഈ സ്ത്രീമുന്നേറ്റങ്ങളെയെല്ലാം നിലംപരിശാക്കുന്ന കാഴ്ചയാണ് തെരഞ്ഞെട ുപ്പിൽ കണ്ടത്. സ്ഥാനാർഥി നിർണയത്തിൽപോലും അവളുടെ പ്രാതിനിധ്യം നാമമാത്രമായി. പൊതുരംഗത്ത് സ്ത്രീസാന്നിധ്യം കുറവായതിനാലാണോ, അവൾക്ക് രാഷ്ട്രീയം അറിയാഞ്ഞിട്ടാണോ, ഭരിക്കാനറിയാഞ്ഞിട്ടാണോ... അതൊന്നുമല്ല പ്രശ്നം.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നടപ്പാക്കുന്ന സ്ത്രീവിരുദ്ധ കാഴ്ചപ്പാടുകളെ കുറിച്ച് സംസാരിക്കുകയാണ് എഴുത്തുകാരിയും ഇടതുപക്ഷ സഹയാത്രികയുമായ പ്രഫ. സുജ സൂസൻ ജോർജ്. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ മികച്ച പോരാട്ടം കാഴ്ചവെച്ചിരുന്നു ഇവർ.
രാഷ്ട്രീയം അധികാരത്തിനുേവണ്ടിയുള്ള ഒരാൺകളിയാണെന്നാണ് സുജ സൂസൻ ജോർജിെൻറ അഭിപ്രായം. ജയസാധ്യതയെന്ന് രാഷ്ട്രീയക്കാർ പറയുന്നിടം വരെയെത്താൻ സ്ത്രീ ഒരുപാട് സഞ്ചരിക്കേണ്ടതുണ്ട്. അവളോടും കുടുംബത്തോടും മതത്തിനോടും സമൂഹത്തിനോടുമെല്ലാം പോരാടി ജയിക്കേണ്ടതുണ്ട്. അങ്ങനെ എത്തിയാലും അധികാരം നിങ്ങൾക്കുള്ളതല്ലെന്ന് പറഞ്ഞുകളയും ആൺവ്യവസ്ഥ. അല്ലെങ്കിൽ തോൽക്കുന്ന സീറ്റ് ഒൗദാര്യമായി സ്വീകരിക്കേണ്ടി വരും. പുറത്തിറങ്ങുന്ന സ്ത്രീ നേരിേടണ്ടിവരുന്ന അവഹേളനങ്ങളും അത്ര െചറുതല്ല. പുരുഷനെ കുറിച്ചാകുേമ്പാൾ അവെൻറ രാഷ്ട്രീയമാണ് ചർച്ചയാക്കുന്നത്. സ്ത്രീയെ കുറിച്ചാകുേമ്പാൾ ചർച്ച അവളുെട ശരീരത്തിലേക്കൊതുങ്ങും.
എന്തുകൊണ്ടാണ് രാജ്യത്തെ നിയമങ്ങളും കീഴ്വഴക്കങ്ങളും സ്ത്രീക്ക് അനുകൂലമാകാത്തത്. അവൾക്ക് നിയമനിർമാണത്തിലോ തീരുമാനമെടുക്കുന്നതിലോ പങ്കാളിത്തമില്ലാത്തതുെകാണ്ടുതന്നെ. വനിതാ സംവരണ ബിൽ നടപ്പായാൽ മികച്ച മുന്നേറ്റം ആയിരിക്കും. പേക്ഷ, എത്രയോ വർഷങ്ങളായി അതൊരു വാഗ്ദാനമായി അവശേഷിക്കുന്നു -സുജ സൂസൻ ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.