തിരുവനന്തപുരം: അഞ്ചുലക്ഷം പോസ്റ്റുകളില്‍ കേബിള്‍ വലിക്കാന്‍ റിലയൻസ് ജിയോക്ക് അനുമതി നല്കാൻ വൈദ്യുതി ബോർഡ് നീക്കം. നിലവിൽ അരലക്ഷം പോസ്റ്റുകളിൽ കേബിൾ വലിക് കുന്നതിന് 2015ൽ നൽകിയ അനുമതിക്ക് പുറമെയാണിത്. പോസ്റ്റുകൾ ഏതെന്ന് നിർണയിക്കുന ്നതിനായി പരിശോധന നടത്താൻ റിലയൻസ് ഉദ്യോഗസ്ഥർക്ക് സഹായം നൽകാൻ ഫീൽഡ് തല ഉദ ്യോഗസ്ഥർക്ക് വൈദ്യുതി ബോർഡ് നിർദേശം നൽകിക്കഴിഞ്ഞു.
സംസ്ഥാനത്തെ 93 പട്ടണങ്ങളിലേക്കുള്ള ജിയോയുടെ ഫൈബർ ടു ഹോം പദ്ധതിക്കായി അഞ്ചു ലക്ഷം പോസ്റ്റുകൾ ആവശ്യപ്പെട്ട് ഇൗ വർഷം മേയ് ഏഴിനാണ് റിലയൻസ് ബോർഡിനെ സമീപിച്ചത്. ജൂൺ 21ന് സർക്കാറിനും കത്ത് നൽകി. ജൂലൈ 12ന് ഇൗ വിഷയത്തിൽ സർക്കാറിെൻറ കത്ത് ബോർഡിന് ലഭിക്കുകയും ചെയ്തു. അടിയന്തരമായി ഒരു ലക്ഷം പോസ്റ്റുകളും ആറു മാസത്തിനകം രണ്ടു ലക്ഷം പോസ്റ്റുകളും വേണമെന്നാണ് റിലയൻസിെൻറ ആവശ്യം. വിഷയത്തിൽ സർക്കാറിെൻറ നിർദേശം കൂടി വന്നതിെൻറ അടിസ്ഥാനത്തിൽ കെ.എസ്.ഇ.ബി വിതരണ വിഭാഗം ഡയറക്ടർ ഇലക്ട്രിക്കൽ സർക്കിളുകളിലെ ഡെപ്യൂട്ടി ചീഫ് എൻജിനീയർമാർക്ക് നിർദേശം നൽകി.
സംസ്ഥാനം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന അടിസ്ഥാന സൗകര്യ ശൃംഖലയാണ് കെ.എസ്.ഇ.ബിയുടെ ലൈനുകൾ. ഇത് പൂർണമായും ഉപയോഗപ്പെടുത്താന്‍ കഴിയുന്ന പദ്ധതിയുമായാണ് ജിയോ സർക്കാറിനെ സമീപിച്ചത്. സർക്കാറിെൻറ സുപ്രധാന പദ്ധതിയായ കെ- േഫാണുമായി ബന്ധപ്പെട്ട് പുതുതായി കേബിൾ വലിക്കാൻ സ്വകാര്യ കമ്പനികൾക്ക് പോസ്റ്റ് നൽകില്ലെന്ന് ബോർഡ് നേരത്തേ നിലപാട് എടുത്തിരുന്നു. അതിന് വിരുദ്ധമായാണ് ഇപ്പോൾ നീക്കം.
നീക്കത്തിനെതിരെ ബോർഡ് ഒാഫിസർമാരുടെ സംഘടന തിരുവനന്തപുരം: പോസ്റ്റുകളിൽ കേബിൾ വലിക്കാൻ ജിയോക്ക് അനുമതി നൽകരുതെന്നും കാലാവധി പൂര്‍ത്തിയാകുന്ന മുറക്ക് നിലവില്‍ നൽകിയ അരലക്ഷം പോസ്റ്റുകളിലെ അനുമതി പിൻവലിക്കണമെന്നും കെ.എസ്.ഇ.ബി ഒാഫിസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.വി. ലതീഷ് ആവശ്യപ്പെട്ടു. 2015ല്‍ ഇത്തരം ശ്രമം ഉണ്ടായപ്പോള്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിനാല്‍ താല്ക്കാലികാടിസ്ഥാനത്തില് അഞ്ചു വര്‍ഷത്തേക്ക് 50,000 പോസ്റ്റുകളിൽ വലിക്കാനുള്ള അനുമതി മാത്രമാണ് അന്ന് നല്‍കിയത്. ഇപ്പോള്‍ അഞ്ചു ലക്ഷം പോസ്റ്റുകളില്‍ കൂടി വലിക്കാന്‍ അനുമതി തേടിയിരിക്കുകയാണ്. ഈ അനുമതി നല്കിയാല് വൈദ്യുതി സുരക്ഷയെയും കെ-ഫോണ്‍ പദ്ധതിയെയും അട്ടിമറിക്കുന്ന സ്ഥിതി ഉണ്ടാകുമെന്നും സംഘടന വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.