പത്തനംതിട്ട: സംസ്ഥാനത്തെ എല്ലാ ആദിവാസി ഊരുകളിലെ വീടുകളിലും ഈ സാമ്പത്തികവര്‍ഷം വൈദ്യുതി എത്തിക്കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.
അടൂര്‍, ഏനാത്ത് 110 കെവി സബ്സ്റ്റേഷനുകളുടെ പ്രവര്‍ത്തനോദ്ഘാടനം ഏനാത്ത് സെന്റ് കുര്യാക്കോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പട്ടികജാതി- പട്ടികവര്‍ഗക്കാര്‍ ഉള്‍പ്പെടുന്ന കോളനികളില്‍ താമസിക്കുന്നവര്‍ക്ക് ഹരിതോർജ വരുമാന പദ്ധതിയും ലക്ഷ്യമിടുന്നുണ്ട്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു.
അടൂര്‍, ഏനാത്ത് എന്നിവയാണ് 110 കെ.വി നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. കെ.എസ്.ഇ.ബി ട്രാന്സ്മിഷന് സിസ്റ്റം ഓപറേഷന് ആന്‍ഡ് പ്ലാനിങ് ഡയറക്ടര്‍ സജീവ് പൗലോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
15.45 കോടി രൂപ മുതല്‍മുടക്കിലാണ് പദ്ധതികള്‍ പൂർത്തീകരിച്ചത്. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. തുളസീധരന്‍പിള്ള, അടൂര്‍ നഗരസഭ വൈസ് ചെയര്പേഴ്സൻ രാജി ചെറിയാന്, ജില്ല പഞ്ചായത്ത് അംഗം സി. കൃഷ്ണകുമാര്‍, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശ, വൈസ് പ്രസിഡന്റ് അഡ്വ. ആര്. ജയന്, സ്ഥിരംസമിതി അംഗങ്ങളായ അഡ്വ. എ. താജുദ്ദീന്, രാധാമണി ഹരികുമാര്‍, കെ.എസ്.ഇ.ബി ചെയര്മാന് ഡോ. രാജന് എന്‍. ഖോബ്രഗഡെ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.