തൃശൂർ പൂരത്തിന് ആനകളെ വിട്ടുനൽകില്ലെന്ന് ഉടമകൾ

തൃശൂർ: തൃശൂർ പൂരത്തിന് ആനകളെ വിട്ടുനൽകില്ലെന്ന് ഉടമകൾ. ഈമാസം 11 മുതൽ ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും ആനകളെ നൽകില്ലെന്ന് എലിഫ​​​​െൻറ് ഓണേഴ്സ്ഫെഡറേഷൻ അറിയിച്ചു. കേരളത്തിൽ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും ഉയരമുള്ള ആനയായ തെച്ചിക്കോട്ടുകാവ്​ രാമചന്ദ്രനെ വിലക്കിയതിൽ പ്രതിഷേധിച്ചാണ് ഉടമകളുടെ നടപടി. ഉത്സവങ്ങള്‍ തകര്‍ക്കാനുള്ള ശ ്രമമാണ് നടക്കുന്നതെന്ന് ആനയുടമകള്‍ വിമര്‍ശിച്ചു.

ദേവസ്വം ആനകൾ അല്ലാതെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥയിലുള ്ള ആനകളെ പൂരത്തിന് അടക്കം ഒരു കാരണവശാലും വിട്ടുനൽകില്ല. തെച്ചിക്കോട്ടു രാമചന്ദ്രനെതിരായ വിലക്ക് പിൻവലിക്കണമെന്നും ഉടമകൾ ആവശ്യപ്പെട്ടു.

ആനകളെ പരിശോധിക്കുന്ന ഉദ്യോഗസ്ഥർക്ക് കൂച്ചുവിലങ്ങ് ഇടുന്ന വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം. ഈമാസം 13നാണ് തൃശൂർപൂരം. തെച്ചിക്കോട്ടു രാമചന്ദ്ര​​​​െൻറ വിലക്ക് നീക്കുന്നത് വരെ ബഹിഷ്കരണം തുടരുമെന്ന് വാർത്തസമ്മേളനത്തിൽ സംസ്ഥാന ഭാരവാഹികൾ വ്യക്തമാക്കി.

വിലക്ക് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയാണ്. ഉന്നത ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചതിനാലാണ് നേരത്തെ സ്വീകരിച്ച നിലപാടിൽ നിന്നും വനംമന്ത്രി പിൻമാറാനിടയായത്. ആന ഉടമകളെ സർക്കാർ മനപൂർവ്വം ഉപദ്രവിക്കുകയാണ്. ആന ഉടമകൾ കോടികൾ കൊയ്യുന്ന മാഫിയകളാെണന്ന നിലപാട് ശരിയല്ല. തൃശൂർ പൂരം പ്രതിസന്ധിയിലാക്കുന്നതിന് തങ്ങൾ ആഗ്രഹിക്കുന്നിെല്ലന്നും ഭാരവാഹികൾ കൂട്ടിചേർത്തു.

ആള്‍ത്തിരക്കുള്ള ഉത്സവപറമ്പില്‍ ആനയെ എഴുന്നെള്ളിക്കുമ്പോഴുള്ള അപകടകരമായ സാഹചര്യം ഒഴിവാക്കണമെന്ന് പറഞ്ഞാണ് തൃശൂര്‍ കലക്ടര്‍ ടി.വി അനുപമ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്ക് ഏര്‍പ്പെടുത്തിയത്. അപകടകാരികളായ ആനകളെ ജനങ്ങളുടെ ഇടയിലേക്ക് എഴുന്നള്ളിക്കുന്നത് ദുരന്തമുണ്ടാക്കുമെന്ന് വനംമന്ത്രി കെ. രാജുവും വ്യക്തമാക്കിയിരുന്നു. അസുഖവും പരിക്കുമുള്ള ആനകളെ ഉല്‍സവങ്ങള്‍ക്ക് അണിനിരത്തരുതെന്ന സുപ്രീംകോടതി വിധി കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈകോടതിയും ഉത്തരവിട്ടിട്ടുണ്ട്.

ഗുരുവായൂർ കോട്ടപ്പടിയിൽ ഉത്സവത്തിനി​ടെ ഇടഞ്ഞോടിയ രാമചന്ദ്രൻെറ ആക്രമണത്തിൽ രണ്ട്​ പേർ മരിച്ചിരുന്നു. പുറകിൽ നിന്ന്​ പടക്കം പൊട്ടിച്ചതിനെ തുടർന്നായിരുന്നു ആന ഇടഞ്ഞത്​. അമ്പത്​ വയസിലേ​െറ പ്രായമുള്ള തെച്ചിക്കോട്ടുകാവ്​ രാമചന്ദ്രന്​ കാഴ്​ചശക്തി കുറവാണ്​. ചെറിയ ശബ്​ദം കേട്ടാൽ പോലും വിരളുന്ന അവസ്ഥയുണ്ടെന്ന നിഗമനത്തെ തുടർന്നാണ്​ ആനക്ക്​ വിലക്കേർപ്പെടുത്തിയത്​. ആനപ്രേമികളുടെ ഇഷ്​ട താരമാണ്​ തെച്ചിക്കോട്ടുകാവ്​ രാമചന്ദ്രൻ.

അതേസമയം, ഗുരുവായൂർ ദേവസ്വം ബോർഡിന്‍റെ എല്ലാ ആനകളെയും ഉത്സവത്തിനായി വിട്ടു നൽകാൻ തയാറാണെന്ന് ബോർഡ് ചെയർമാൻ കെ.ബി മോഹൻദാസ് അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Elephant Owners Thechikottukavu ramachandran's ban-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.