തൃശൂർ: ഉത്സവങ്ങളിലെ ആനയെഴുന്നള്ളിപ്പുകൾ വർധിപ്പിക്കരുതെന്നും നിലവിൽ എഴുന്നള്ളിക്കുന്ന ആനകളുടെ എണ്ണം സ്ഥലപരിമിതിയനുസരിച്ച് കുറക്കണമെന്നുമടക്കമുള്ള കർശന നിർദേശങ്ങളോടെ ആനയെഴുന്നള്ളിപ്പിനുള്ള വ്യവസ്ഥകൾ കർശനമാക്കി വനംവകുപ്പിെൻറ പുതിയ ഉത്തരവ്. ഇതനുസരിച്ച് മൂന്നുമാസം കൂടുമ്പോൾ വനംവകുപ്പ് മേധാവിയുടെ തിരുവനന്തപുരെത്ത ഓഫിസിൽ ആനകളുടെ മദപ്പാട്, മൂവ്മെൻറ് രജിസ്റ്റർ, ഭക്ഷണ രജിസ്റ്റർ, ഡാറ്റാ ബുക്ക്, ശരീര പരിശോധന എന്നിങ്ങനെ വിവിധ തരത്തിലുള്ള വിവരങ്ങളുടെ പൂർണ പരിശോധന നടത്തണം.
മദപ്പാടിലോ, പരിക്കുകളോടെയോ എഴുന്നള്ളിക്കുന്നതോ തൊഴിലെടുപ്പിക്കുന്നതോ കണ്ടെത്തിയാൽ ആനയെ പിടിച്ചെടുത്ത് കുറ്റക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കും. രജിസ്റ്റർ ചെയ്ത് 45 ദിവസത്തിനകം കേസ് കോടതിയിലെത്തിക്കണം. 2015ൽ ജില്ല തലത്തിൽ രജിസ്റ്റർ ചെയ്ത ഉത്സവങ്ങളിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ആനകളെ പങ്കെടുപ്പിക്കരുതെന്നാണ് മറ്റൊരു നിർദേശം.
തൃശൂർ പൂരത്തിനുൾപ്പെടെ മദപ്പാടും പരിക്കുമുള്ള ആനകളെ എഴുന്നള്ളിച്ചുവെന്ന് ദൃശ്യസഹിതമുള്ള പരാതികളിൽ വിദഗ്ധ സമിതി നടത്തിയ അന്വേഷണങ്ങളുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ചട്ടങ്ങൾ കർശനമാക്കി ഉത്തരവിറക്കിയത്. ആനയെഴുന്നള്ളിപ്പുകൾ സംബന്ധിച്ച് 2015െല സുപ്രീംകോടതി നിർദേശം നടപ്പാക്കാനുള്ള ഉത്തരവാദിത്തം ചീഫ് വൈൽഡ് ലൈഫ് വാർഡൻ സോഷ്യൽ ഫോറസ്ട്രി വകുപ്പിന് കൈമാറിയത് വഴി അട്ടിമറിക്കപ്പെെട്ടന്നാണ് ആനപ്രേമികളുടെ ആരോപണം.
പുതുക്കിയ ഉത്തരവനുസരിച്ച് വന്യജീവി അസി.കൺസർവേറ്റർക്കും ഡി.എഫ്.ഒക്കും മുഖ്യചുമതലകളാണ് നൽകിയിരിക്കുന്നത്. വ്യവസ്ഥകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നുവെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയും ഉത്തരവിൽ വ്യക്തമാക്കുന്നു. വർഷത്തിൽ കുറഞ്ഞത് രണ്ട് തവണയെങ്കിലുമോ, ഉത്സവ സീസൺ എത്തുന്നതിന് മുമ്പ് തന്നെയും കലക്ടർ ചെയർമാനായുള്ള ജില്ലാതല സമിതിയുടെ കൺവീനർ അസി.കൺസർവേറ്റർ യോഗങ്ങൾ വിളിച്ചു ചേർക്കുകയും സ്ഥിതി വിവരം വിശദീകരിക്കുകയും പരിശോധിക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.