തിരുവനന്തപുരം: പി.എച്ച്.എച്ച് കാര്‍ഡുകളിലെ (മുൻഗണന) ഒരു ലക്ഷം ഒഴിവുകള്‍ അര്‍ഹതയുള്ളവര്‍ക്ക് രണ്ടു മാസത്തിനകം നല്കാന് നടപടിയെടുത്തതായി മന്ത്രി ജി.ആർ. അനിൽ. അനര്‍ഹര്‍ കൈവശം െവച്ചിരുന്ന 1,36,266 കാര്‍ഡുകള്‍ തിരിച്ചേൽപിച്ചിട്ടുണ്ട്.
ഈ ഒഴിവില്‍ നിന്നും എ.എ.വൈ കാര്‍ഡുകള്‍ക്ക് അര്‍ഹതയുള്ളവര്‍ക്ക് നല്കാന് ഇതിനോടകം നടപടി സ്വീകരിച്ചു. സ്വകാര്യ ഗോഡൗണുകള്‍ ഒഴിവാക്കി എല്ലാ താലൂക്കിലും വകുപ്പ് സ്വന്തം നിലയില്‍ ശാസ്ത്രീയ ഗോഡൗണുകള്‍ സ്ഥാപിക്കും. വകുപ്പിെൻറ നേരിട്ടുള്ള നിയന്ത്രണത്തിലും ഉടമസ്ഥതയിലുമായിരിക്കും ഗോഡൗണുകള്‍ പ്രവര്‍ത്തിക്കുക. ഇതിനായി പ്ലാനിങ് ബോര്‍ഡുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
നവംബറോടെ ഗോഡൗണുകളില്‍ കാമറ സംവിധാനവും വാഹനങ്ങളില്‍ ജി.പി.എസും കൃത്യമായ നിരീക്ഷണ സംവിധാനവും നടപ്പാക്കും. റേഷന്‍ കടകള്‍ പുതിയ ലൈസന്‍സികളെ ഏല്പിക്കുന്നതില് എല്ലാ നടപടിക്രമങ്ങളും ഉറപ്പാക്കും. 25 ശതമാനം സ്ത്രീകള്‍ക്കും എട്ടു ശതമാനം പട്ടികജാതി വിഭാഗത്തിനും രണ്ടു ശതമാനം പട്ടികവര്‍ഗ വിഭാഗത്തിനും അഞ്ചു ശതമാനം ഭിന്നശേഷിക്കാര്‍ക്കും സംവരണം നല്‍കുമെന്നും മന്ത്രി പറഞ്ഞു. സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ നവംബര്‍ ഒന്നു മുതല്‍ ലഭിക്കും.
ആധാര്‍ കാർഡിെൻറ വലുപ്പത്തിലുള്ള കാര്‍ഡുകള്‍ക്ക് 25 രൂപയാണ് ചെലവ്. ആവശ്യമുള്ളവര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് നല്‍കും. തുടര്‍ന്ന് മുന്‍ഗണന വിഭാഗത്തിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍തന്നെ കാര്‍ഡ് സ്മാര്‍ട്ടാക്കി നല്‍കും. സാധാരണ കാര്‍ഡ് നടപടിക്രമങ്ങളിലൂടെതന്നെ റേഷന്‍ കാര്‍ഡുകളെ സ്മാര്‍ട്ടായി മാറ്റിയെടുക്കാനാകുമെന്നും മന്ത്രി അറിയിച്ചു.
ആഗസ്റ്റിൽ 75 ശതമാനം കാര്‍ഡുടമകളും റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. 93.74 ശതമാനം കാര്‍ഡുടമകളും ഓണക്കിറ്റ് വാങ്ങി. 85,06,306 കുടുംബങ്ങളിലേക്കാണ് സംസ്ഥാന സര്‍ക്കാറിെൻറ ഭക്ഷ്യക്കിറ്റ് എത്തിയത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അധികമായി 1,33,960 പേര്‍ക്ക് തിങ്കളാഴ്ച വരെ കിറ്റ് വാങ്ങിയിട്ടുണ്ട്. എ.എ.വൈ വിഭാഗത്തില്‍ 97.64 ശതമാനവും, പി.എച്ച്.എച്ച് വിഭാഗത്തില്‍ 97.5 ശതമാനവും വിതരണം ചെയ്തു. മുന്‍ഗണന വിഭാഗത്തില്‍ ഇനിയും കിറ്റ് കൈപ്പറ്റാത്തത് ഗൗരവമായിതന്നെ വകുപ്പ് പരിശോധിക്കും. ഈ കാര്‍ഡുകള്‍ അനര്‍ഹരുടെ കൈവശമാണോയെന്ന് വിശദമായി പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.