വടകര: അടിയന്തരാവസ്ഥപീഡിതര്ക്കുള്ള പെന്ഷന് പദ്ധതി അനര്‍ഹർക്ക് അവസരമൊരുക്ക ുമോയെന്ന ആശങ്ക ശക്തമാകുന്നു. രാജ്യം കണ്ട കൊടിയ പീഡനം അനുഭവിച്ച അടിയന്തരാവസ്ഥവി രുദ്ധ സമരസേനാനികള്‍ നോക്കുകുത്തിയായി തീരുന്ന തരത്തിലാണ് പീഡിതരുടെ കണക്കെടുക ്കാന് തീരുമാനിച്ചിരിക്കുന്നത്. അതത്, വില്ലേജ് ഓഫിസര്മാരെയാണിതിന് ചുമതലപ്പെട ുത്തിയത്. ഇതു, പല സ്വാധീനത്തിനും വഴങ്ങാന്‍ സാധ്യതയുണ്ട്.
എന്നാല്‍, 44 വര്‍ഷം മുമ്പുള് ള സമരപങ്കാളികളെ കുറിച്ചുള്ള രേഖകളൊന്നും സര്‍ക്കാറിെൻറ പക്കലില്ല. ജയില്‍ ശിക്ഷ അനുഭവിച്ചവരുടെ കണക്കുകള്‍ മാത്രമേയുള്ളൂ. അന്നത്തെ കൊടിയപീഡനത്തെ തുടര്‍ന്ന്, മരിച്ചവരുടെ കുടുംബം അനാഥമായ സാഹചര്യമുണ്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥയുടെ ഇരകളെ ഇതിനകം അംഗീകരിച്ചിട്ടുണ്ട്.
വൈകിയാണെങ്കിലും സംസ്ഥാന സര്‍ക്കാറിെൻറ നീക്കം അടിയന്തരാവസ്ഥവിരുദ്ധ സമരത്തെ രണ്ടാം സ്വാതന്ത്ര്യസമരമായി കാണണമെന്ന് ആവശ്യപ്പെട്ടവര്‍ക്കുള്ള അംഗീകാരമാണെന്നും ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ കാലങ്ങളില്‍ സംസ്ഥാന നിയമസഭയില്‍ നിരവധി സബ്മിഷനുകള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും മുന്‍ എം.എല്‍.എ അഡ്വ. എം.കെ. പ്രേംനാഥ് പറഞ്ഞു. പെന്ഷന് പദ്ധതി സുതാര്യമായിരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതായും പ്രേംനാഥ് പറഞ്ഞു.
നക്സലൈറ്റുകള്‍, സോഷ്യലിസ്റ്റുകള്‍, ജമാഅത്തെ ഇസ്ലാമി, അഖിലേന്ത്യ മുസ്ലിം ലീഗ്, എം.എ. ജോണിെൻറ പരിവര്‍ത്തന വാദി, ജനസംഘം, സി.പി.ഐ ഒഴികെയുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നിങ്ങനെ വിവിധങ്ങളായ കക്ഷികളാണ് ഒറ്റക്കും കൂട്ടായും ആര്‍ട്ടിക്കിള്‍ 352െൻറ ദുരുപയോഗത്തിനെതിരെ രംഗത്തുവന്നത്. പെന്ഷന് പദ്ധതിയില്‍ അനര്‍ഹര്‍ കടന്നുവരാതിരിക്കാന്‍ ജില്ല-സംസ്ഥാന തലങ്ങളില്‍ ജനപ്രതിനിധികളുടെ മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കണമെന്ന ആവശ്യമാണിപ്പോള്‍ ഉയരുന്നത്.
ഇതിനുപുറമേ, ജനാധിപത്യ സംരക്ഷണത്തിനായുള്ള ഫാഷിസ്റ്റ്വിരുദ്ധ സമരമെന്ന നിലയില്‍ പാഠപുസ്തകത്തിെൻറ ഭാഗമാക്കണം, ചരിത്ര സ്മാരകമെന്ന നിലയില്‍ അവശേഷിക്കുന്ന കോണ്സണ്ട്രേഷന് ക്യാമ്പായ ശാസ്തമംഗലം ക്യാമ്പ് അടിയന്തരാവസ്ഥ പോരാട്ടത്തിെൻറ സ്മാരമാക്കി മാറ്റണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് സര്‍ക്കാറിന് മുന്നില്‍ അടിയന്തരാവസ്ഥത്തടവുകാരുടെ ഏകോപനസമിതി വെച്ചത്.
അനര്‍ഹര്‍ക്ക് ലഭിക്കരുതെന്നതിനൊപ്പം അര്‍ഹരായ ഒരാള്‍ക്കു പോലും ഈ അവസരം നഷ്ടപ്പെടരുതെന്നും ഏകോപനസമിതി വര്‍ക്കിങ് ചെയര്മാന് ഉണ്ണിച്ചെക്കന് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.