പെൻഷൻ പ്രായം കൂട്ടൽ: സർക്കാർ തീരുമാനമെടുക്കണം -കാനം

അടൂർ: പെൻഷൻ പ്രായം വർധിപ്പിക്കുന്നത് സംബന്ധിച്ച് സർക്കാർ ഉചിതമായ തീരുമാനമെടുക്കണമെന്നും തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ എൽ.ഡി.എഫ് വാഗ്ദാനമായിരുന്നു ഇതെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജോയൻറ്​ കൗൺസിൽ 41ാമത്​ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനസൗഹാർദ സിവിൽ സർവിസ് ഉണ്ടാകേണ്ടത് ആവശ്യമാണ്​. കാസർകോട്​ ജില്ലയിൽ സ്വാധീനമുള്ളവർക്ക് ജോലി ചെയ്യേണ്ട എന്ന സ്ഥിതിയാണ്.

ഇ.എസ്.ഐ പോലും സ്വകാര്യവത്കരിക്കാനാണ് കേന്ദ്ര നീക്കം. ഈ സാഹചര്യത്തിൽ സാമൂഹിക സുരക്ഷയിൽ ഉറച്ചുനിന്ന്​ പ്രവർത്തിക്കാൻ എൽ.ഡി.എഫ് സർക്കാർ ഉറച്ച നിലപാട്​ സ്വീകരിക്കണം. 31 ശതമാനം വോട്ട്​ ലഭിച്ചവരാണ് 69 ശതമാനം ജനങ്ങളെ ഭരിക്കുന്നത്. ഈ 69 ശതമാനത്തെ ഒന്നിപ്പിച്ച് ബദൽ സംവിധാനം രൂപവത്കരിക്കേണ്ടത് ജനപക്ഷത്ത് നിൽക്കുന്ന രാഷ്​ട്രീയ പാർട്ടികളാണ്​. ജനങ്ങളുടെ ഐക്യം വളരുമ്പോൾ അവരെ വർഗീയമായും ജാതീയമായും ഭിന്നിപ്പിക്കുന്ന രീതി ബ്രിട്ടീഷ് കാലം മുതലുള്ളതാണ്. മൂലധന സംരക്ഷിത സർക്കാർ അല്ല ജനസൗഹാർദ സർക്കാറാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Employees Pension Kanam Rajendran CPI -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.