മലപ്പുറം: നിപ രോഗ ബാധയുടെ പേരിൽ സംസ്ഥാനാർത്തികളിൽ കേരളത്തിൽനിന്നുള്ള യാത്രക്കാരെ തമിഴ്നാട് തടഞ്ഞുവെച്ചു പരിശോധിക്കുന്നത് തെറ്റായ കാര്യമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. മലപ്പുറം
കലക്ടറേറ്റിൽ നിപ അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അവർ.
ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടയുടൻ ആരോഗ്യ സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ട്. ഇതൊഴിവാക്കാൻ സർക്കാർ, തമിഴ്നാടുമായി ആശയവിനിമയം നടത്തും. കേരളത്തിൽ റിപ്പോർട്ട് െചയ്യപ്പെടുന്ന പല അസുഖങ്ങളും
പുറത്തുനിന്നുള്ളവർക്കാണ്. ഇടുക്കിയിൽ റിപ്പോർട്ട് ചെയ്ത മലമ്പനികേസുകളിൽ ഒന്നുപോലും കേരളത്തിനിന്നുള്ളവരല്ല. എന്നാൽ, ഇത്തരം സന്ദർഭങ്ങളിൽ കേരളം പുരോഗമനപരമായ സമീപനമാണ് എപ്പോഴും കൈകൊണ്ടിട്ടുള്ളതെന്നും ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.