തൃശൂർ മുള്ളൂർക്കരയിൽ പെട്രോൾ പമ്പിൽ തീപ്പിടിത്തം

ചെറുതുരുത്തി (തൃശൂർ): മുള്ളൂർക്കര വാഴക്കോട് പ്രവർത്തിക്കുന്ന ഖാൻ പെട്രോൾ പമ്പിന് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെ 10.30നാണ് സംഭവം. വടക്കാഞ്ചേരി നിന്ന് എത്തിയ പൊലീസും രണ്ട് യൂനിറ്റ് അഗ്നിരക്ഷാസേനയും ചേർന്നാണ് ഒരു മണിക്കൂറിന് ശേഷം തീ അണച്ചത്. 

പമ്പിൽ തീപിടിത്തമുണ്ടായതോടെ തൃശൂർ -ഷൊർണൂർ സംസ്ഥാനപാതയിലൂടെയുള്ള എല്ലാ വാഹനങ്ങളും പല സ്ഥലങ്ങളിലായി വഴിതിരിച്ചുവിട്ടു. സ്ഥലത്തേക്ക് ആളുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി.

തീ കൂടുതൽ പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. പമ്പിലെ ടാങ്കിലേക്ക് ഉൾപ്പെടെ തീ പടരുമോ എന്ന ഭയവുമുണ്ടായിരുന്നു. തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. 

Tags:    
News Summary - petrol pump caught fire in thrissur mulloorkkara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.