തിരുവനന്തപുരം: കുട്ടനാട്ടിൽ മാർത്താണ്ഡം കായൽ കൈയേറ്റത്തിെൻറ പുക മായുന്നതിന് മുമ്പ് വർക്കലയിൽ കായൽ തീരം ഉൾപ്പെടെ സർക്കാർ തരിശും പുറമ്പോക്കും റിസോർട്ടുകാർ കൈയേറി. വർക്കലയിലെ ഹിൽകൺട്രി ഹോട്ടൽ ആൻഡ് റിസോർട്ട് സർക്കാർ ഭൂമി കൈയേറിയെന്ന് വർക്കല ലാൻഡ് റിഫോംസ് തഹസിൽദാർ പ്രേംലാൽ റിപ്പോർട്ട് നൽകി. ൈകയേറ്റം സംബന്ധിച്ച് പരാതി ലഭിച്ചതിനെതുടർന്ന് അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ ഈമാസം മൂന്നിന് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. റിസോർട്ടിെൻറ കൈവശസ്ഥലം പരിശോധിച്ച് പുറമ്പോക്ക് ഭൂമി ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് വർക്കല ലാൻഡ് റിഫോംസ് തഹസിൽദാർക്ക് നിർദേശം നൽകിയത്.
തഹസിദാർ പഴയ സർവേ-റവന്യൂ രേഖകൾ പരിശോധിച്ചപ്പോൾ സർക്കാർ തരിശും പുറമ്പോക്കും കൈയേറിയതായി കണ്ടെത്തി. എന്നാൽ, റീസർവേ രേഖകളിൽ ഈ ഭൂമി ഉടമയുടെ പേരിലാക്കി മാറ്റിയിരുന്നു. റീസർവേ-റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് സർക്കാർ തരിശ് കൈയേറിയതെന്ന് പരിശോധനയിൽ വ്യക്തമായി. അതനുസരിച്ച് സർക്കാർ ഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ടാണ് തഹസീൽദാർ റിപ്പോർട്ട് സമർപ്പിച്ചത്. നിയമപരമായി അയിരൂർ വില്ലേജിൽ റിസോർട്ടിന് 146 സെൻറാണ് കൈവശമുള്ളത്. എന്നാൽ, കായലിനോട് ചേർന്ന റീസർവേ നമ്പർ 120/111ലെ 75 സെൻറും 112ലെ 90 സെൻറും ഇവർ കൈവശം െവച്ചിരിക്കുകയാണ്.
പരിശോധനയിൽ മുൻ സർവേ നമ്പർ 1081 പ്രകാരം കൈവശം െവച്ചിരിക്കുന്ന 21 സെൻറിന് ഒരു കൈവശരേഖകളും റിസോർട്ട് ഉടമയുടെ കൈയിലിെല്ലന്ന് വ്യക്തമായി. കായലിനോട് ചേർന്ന ഭാഗത്തെ ഭൂമിയും റിസോർട്ട് കൈവശം െവച്ചിട്ടുണ്ടെന്ന് ആരോപണമുണ്ട്. പഞ്ചായത്ത് അധികാരികളും പൊതുജനങ്ങളും ഉപയോഗിച്ചിരുന്ന നടവഴി തടസ്സപ്പെടുത്തി മതിൽ നിർമിച്ചു. ഇേതതുടർന്ന് ഗ്രാമപഞ്ചായത്ത് നിരോധന ഉത്തരവ് നൽകിയെങ്കിലും റിസോർട്ട് ഉടമ ട്രൈബ്യൂണലിൽ അപ്പീൽ നൽകി. അപ്പീൽ ട്രൈബ്യൂണൽ തള്ളി. അതേസമയം, റിസോർട്ട് ഉടമയുടെ കായൽ കൈയേറ്റത്തിനനൂകൂലമായി റവന്യൂ വകുപ്പിലെ ഉന്നതർ രംഗത്തിറങ്ങിയതായി സൂചനയുണ്ട്. ഇടുക്കി സ്വദേശി കോശിയുടെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.