തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഏഴു മാസത്തെ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്തതായി മന്ത്രി ഡോ.ആർ. ബിന്ദു അറിയിച്ചു. സാമൂഹികനീതി വകുപ്പിന് കീഴിൽ കേരള സാമൂഹികസുരക്ഷാ മിഷൻ മുഖേന നടപ്പാക്കുന്ന ‘സ്നേഹ സാന്ത്വനം’ പദ്ധതിയിൽ 16.05 കോടി രൂപയുടെ ഭരണാനുമതി നൽകി.
അതിൽനിന്നു ലഭിച്ച ഒമ്പതു കോടി രൂപയിൽനിന്നാണ് തുക നൽകിയത്. 5.95 കോടി വിനിയോഗിച്ച് 5,367 പേർക്കാണ് 2023 ഒക്ടോബർ വരെയുള്ള മുഴുവൻ പെൻഷനും നൽകിയത്. ‘സ്പെഷൽ ആശ്വാസകിരണം’ പദ്ധതിപ്രകാരം 85 ഗുണഭോക്താക്കൾക്ക് ഏഴു മാസത്തെ പെൻഷൻ തുകയായി 39.4 ലക്ഷം രൂപയും അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.