മൊഴികളില്‍ വൈരുധ്യം; എം. ശിവശങ്കറിനെ എന്‍ഫോഴ്സ്മെൻറ്​ വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പ‍ല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്സ്മെൻറ്​ ഡയറക്​ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. ശനിയാഴ്​ച ഉച്ചക്കുശേഷമാണ്​ ശിവശങ്കര്‍ കൊച്ചിയിലെ ഇ.ഡി ഓഫിസിലെത്തിയത്. സ്വര്‍ണക്കടത്ത് കേസില്‍ രണ്ടാം തവണയാണ് ഇദ്ദേഹത്തെ എൻഫോഴ്​സ്​മെൻറ്​ ചോദ്യം ചെയ്യുന്നത്.

ആഗസ്​റ്റ്​ ഏഴിനാണ്​ നേരത്തെ ചോദ്യം ചെയ്​തത്​. അന്ന് നൽകിയ മറുപടികളിൽ വൈരുധ്യമുണ്ടെന്ന വിലയിരുത്തലിലാണ് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. വെള്ളിയാഴ്​ച ശിവശങ്കറിനോട് ചോദ്യം ചെയ്യലിന് എത്താൻ ആവശ്യപ്പെട്ടെങ്കിലും ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ സമയം അനുവദിക്കണമെന്ന്​ അഭ്യർഥിച്ചിരുന്നു.

കേസിലെ പ്രതിയായ സ്വപ്​നയുടെ മൊഴിയിൽനിന്ന് കിട്ടിയ നിര്‍ണായക വിവരങ്ങൾ അനുസരിച്ചാണ്​ എം. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്​. ദേശീയ അന്വേഷണ ഏജൻസിക്കും കസ്​റ്റംസിനും പിന്നാലെയാണ് എൻഫോഴ്മെൻറ്​ ഡയറക്​ടറേറ്റും ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. 

Tags:    
News Summary - enforcement directorate questioned sivasankar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.