പാലക്കാട്: മലബാർ സിമൻറ്സ് അഴിമതിക്കേസിലെ പ്രതിയും വ്യവസായിയുമായ വി.എം. രാധാകൃഷ്ണെൻറ പാലക്കാട്ടെ വസതിയിലും ഓഫിസിലും എൻഫോഴ്സ്മെൻറ് പരിശോധന. കോഴിക്കോട് സോണൽ ഓഫിസ് ഡെപ്യൂട്ടി ഡയറക്ടർ വി. പ്രവീണിെൻറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് വ്യാഴാഴ്ച രാധാകൃഷ്ണെൻറ ഓഫിസിലും വീട്ടിലും പരിശോധന നടത്തിയത്.
കോഴിക്കോട്, കൊച്ചി ഓഫിസുകളിലെ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു. മൂന്നായി തിരിഞ്ഞാണ് ഓഫിസിലും വീട്ടിലും പരിശോധന നടത്തിയത്. മലബാർ സിമൻറ്സിന് ലാമിനേറ്റഡ് പ്രോപ്പിലീൻ ചാക്കും ഫ്ലൈ ആഷും നൽകിയതിൽ ഇരുപത്തിരണ്ടരക്കോടി രൂപയുടെ ക്രമക്കേടിലാണ് അന്വേഷണം നടക്കുന്നത്. വിജിലൻസ് അന്വേഷണം തുടരുന്നതിനൊപ്പമാണ് സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചുള്ള എൻഫോഴ്സ്മെൻറ് നടപടി. കേസിൽ മലബാർ സിമൻറ്സ് മുൻ ജനറൽ മാനേജർ മുരളീധരൻ നായർ ഉൾപ്പെടെ മൂന്നുപേർക്കെതിരെയും അന്വേഷണമുണ്ട്. പ്രതികൾക്കെതിരെ നടപടി തുടരാൻ എൻഫോഴ്സ്മെൻറിന് ഹൈകോടതി അനുമതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.