തിരുവനന്തപുരം: മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള അലോട്ട്മെൻറ് പൂർത്തിയാകുംമുമ്പ് എൻജിനീയറിങ് കോളജുകളിലെ പ്രവേശനം അവസാനിപ്പിക്കുന്നു. ഇത് മികച്ച എൻജിനീയറിങ് കോളജുകളിൽ വരെ സീറ്റ് ഒഴിഞ്ഞുകിടക്കാനിടവരുത്തും. നിലവിൽ എൻജിനീയറിങ് പ്രവേശനം നേടിയ ഒേട്ടറെ വിദ്യാർഥികൾ അടുത്ത ഘട്ടത്തിൽ മെഡിക്കൽ/ഡെൻറൽ കോഴ്സുകളിൽ പ്രവേശനം നേടും.
സർക്കാർ,എയ്ഡഡ്, സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ നിന്നായിരിക്കും കൂടുതൽ വിദ്യാർഥികൾ മെഡിക്കൽ പ്രവേശനംനേടി മാറിപ്പോവുക. സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലർ പ്രകാരം എൻജിനീയറിങ് കോളജുകളിലെ വിദ്യാർഥി പ്രവേശനം അടുത്ത സ്പോട്ട് അഡ്മിഷനോടു കൂടി പൂർത്തിയാക്കണം. ഇൗ സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 15ന് വൈകീട്ട് അഞ്ചിനു മുമ്പ് പൂർത്തിയാക്കാനാണ് നിർദേശം. എന്നാൽ മെഡിക്കൽ/ ഡെൻറൽ അനുബന്ധ കോഴ്സുകളിലേക്കുള്ള രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുന്നത് 18ന് ആണ്.
അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുന്നതോടെ ഒേട്ടറെ എൻജിനീയറിങ് വിദ്യാർഥികൾ മെഡിക്കൽ/ ഡെൻറൽ അനുബന്ധ കോഴ്സുകളിലേക്ക് മാറും. ഇതോടെ ഇൗ വിദ്യാർഥികൾ ഉപേക്ഷിക്കുന്ന എൻജിനീയറിങ് സീറ്റുകൾ ഒഴിഞ്ഞുകിടക്കും. ഇൗ രീതിയിൽ മാറുന്നവരിൽ കൂടുതലും സർക്കാർ, എയ്ഡഡ് എൻജിനീയറിങ് കോളജുകളിൽനിന്നായിരിക്കും. മെഡിക്കൽ രണ്ടാം അലോട്ട്മെൻറിനു ശേഷം എൻജിനീയറിങ് കോളജുകളിലെ ഒഴിവ് വരുന്ന സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് അനുമതി നൽകിയാൽ നിലവിൽ സർക്കാർ നിയന്ത്രിത കോളജുകളിൽ ചേർന്ന വിദ്യാർഥികൾക്ക് സർക്കാർ, എയ്ഡഡ് കോളജുകളിൽ ഒഴിവ് വരുന്ന സീറ്റുകളിലേക്ക് മാറാനാകും. സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ ചേർന്ന വിദ്യാർഥികൾക്ക് ഒഴിവ് വരുന്ന സീറ്റുകളിലേക്ക് മാറുന്നതിന് ഒഴിഞ്ഞുപോരുന്ന കോളജുകളിൽ ലിക്വിഡേറ്റഡ് ഡാമേജ് നൽകണമെന്ന തടസ്സം നിലനിൽക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.