തിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷയിലെ ചുരുങ്ങിയ യോഗ്യതാ മാർക്ക് ഇരട്ടിയാക്കാൻ ശിപാർശ. പ്രവേശന പരീക്ഷ പരിഷ്കരണത്തിനായി ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് അധ്യക്ഷയായ സമിതിയാണ് വ്യാഴാഴ്ച യോഗം ചേർന്ന് ശിപാർശ സർക്കാറിന് സമർപ്പിക്കാൻ തീരുമാനിച്ചത്. രണ്ട് പേപ്പറുകളാണ് നിലവിൽ എൻജിനീയറിങ് പ്രവേശന പരീക്ഷക്കുള്ളത്. ഇതിൽ ഒാരോ പേപ്പറിനും 480ൽ പത്ത് മാർക്കാണ് യോഗ്യത നേടാനുള്ള ചുരുങ്ങിയ മാർക്ക്. രണ്ട് പേപ്പറുകളിലുമായി 960ൽ 20 മാർക്കും നേടണം. ഇത് പേപ്പറൊന്നിന് 20 വീതമാക്കി ഉയർത്താനാണ് ശിപാർശ.
എൻജിനീയറിങ് കോഴ്സുകളുടെ നിലവാരം ഉയർത്തുന്നതിന് പ്രവേശന പരീക്ഷയുടെ യോഗ്യതാ മാനദണ്ഡം പരിഷ്കരിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇൗ സാഹചര്യം കൂടി പരിഗണിച്ചാണ് യോഗ്യത മാർക്ക് ഉയർത്താൻ സമിതിയുടെ ശിപാർശ. എൻജിനീയറിങ് കോഴ്സുകളിലേക്ക് പ്രവേശനം നേടിയ ശേഷം മറ്റ് കോഴ്സുകളിൽ പ്രവേശനത്തിന് അർഹരാവുകയോ ഇടക്കുവെച്ച് പഠനം നിർത്തുകയോ ചെയ്യുന്ന സാഹചര്യത്തിൽ വിദ്യാർഥികൾ വൻ തുക കോളജുകൾക്ക് പിഴ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ലിക്വിഡേറ്റഡ് ഡാമേജസ് വ്യവസ്ഥ പിൻവലിക്കാനും സമിതി ശിപാർശ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.