സർവകലാശാലകളിൽ അനാവശ്യ ഇടപെടൽ ഉണ്ടാകില്ലെന്ന്​ ഉറപ്പു ലഭിക്കണം -ഗവർണർ

തിരുവനന്തപുരം: രാജ്യത്തിന്‍റെ യശസ്സിനെ ബാധിച്ചതിനാൽ ചാൻസലർ പദവിയിൽ തുടരാനാകില്ലെന്ന്​ ആവർത്തിച്ച്​ ഗവർണർ ആരിഫ്​ മുഹമ്മദ്​ഖാൻ. രാജ്യത്തിന്‍റെ അന്തസ്സിനെ ബാധിക്കുന്ന ഗുരുതര വിഷയങ്ങളെപ്പറ്റി മാത്രമാണ്​ തന്‍റെ ഉത്​കണ്ഠയെന്നും രാഷ്ട്രപതിയുടെ ഡി.ലിറ്റ്​ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട്​ പ്രതികരിക്കവെ ഗവർണർ പറഞ്ഞു.

സർവകലാശാലകളിലെ രാഷ്ട്രീയ ഉദ്യോഗസ്ഥ ഇടപെടൽ അസഹനീയമാണെന്നും ഗവർണർ പറഞ്ഞു. സര്‍കലാശാലകളുടെ കാര്യത്തില്‍ അനാവശ്യ ഇടപെടല്‍ ഉണ്ടാകില്ലെന്ന് തനിക്കുറപ്പ്​ ലഭിക്കണം. ഉറപ്പ് ലഭിച്ചാല്‍ ചാൻസലർ പദവിയുടെ കാര്യത്തില്‍ തീരുമാനം പുനഃപരിശോധിക്കാമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഗവർണർ പദവി രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം കാ​ര്യമാക്കുന്നില്ല. പ്രതിപക്ഷത്തിന്‍റെ അഭിപ്രായങ്ങളെ മുഖവിലക്കെടുക്കുന്നില്ലെന്നും ഗവർണർ പറഞ്ഞു.

Tags:    
News Summary - Ensure that there is no undue interference in the universities -Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.