ജെൻഡർ യൂനിഫോം, വഖഫ് നിയമനം: സമസ്ത പറയുന്നത് ശരിയാണെങ്കിൽ അതിനൊപ്പം നിൽക്കും -ഇ.പി. ജയരാജൻ

തിരുവനന്തപുരം: ജെൻഡർ യൂനിഫോം വിഷയത്തിലും വഖഫ് നിയമനം പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ടും സമസ്ത പറയുന്നതാണ് ശരിയെങ്കിൽ അത് സമസ്ത പറയുന്നത് കൊണ്ട് തള്ളിക്കളയേണ്ടതില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമസ്ത പറയുന്നതാണ് ശരിയെങ്കിൽ അത് സമസ്ത പറയുന്നത് കൊണ്ട് ഞങ്ങൾക്ക് തള്ളിക്കളയേണ്ട പ്രശ്നമില്ല. അതുപോലെ കാന്തപുരം സുന്നി വിഭാഗക്കാർ ആണ് ശരി പറയുന്നതെങ്കിൽ അത് തള്ളിക്കളയേണ്ട കാര്യം ഞങ്ങൾക്കില്ല. ശരിയാണെങ്കിൽ ആ ശരിയോടൊപ്പം നിൽക്കും. തെറ്റാണെങ്കിൽ അവരോട് തന്നെ ഇതിൽ പിശകുണ്ടെന്ന് പറയും -അദ്ദേഹം പറഞ്ഞു.

സമസ്തയോട് ആർക്കെങ്കിലും പ്രത്യേകിച്ച് വിരോധമുണ്ടെങ്കിൽ, ഞങ്ങൾക്ക് അങ്ങനെ ആരോടും പ്രത്യേകിച്ച് വിരോധമില്ല. ഈ കാര്യത്തിൽ ശരിയുടെ പക്ഷത്തുനിന്ന് ശരിയായ നിലപാട് സ്വീകരിക്കും -ഇ.പി. ജയരാജൻ വ്യക്തമാക്കി.

Tags:    
News Summary - EP Jayarajan about samastha in gender neutral uniform issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.