തിരുവനന്തപുരം: തെൻറ മകന് ഒരുകേസിലും പ്രതിയല്ലെന്നും ചെയ്യാത്തകുറ്റത്തിന് പണം തിരിച്ചടച്ച് തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുകയാണെന്നും ഇ.പി. ജയരാജന് നിയമസഭയില്‍ വിശദീകരിച്ചു. തെൻറ മകനാണ് തട്ടിപ്പിന് വിധേയനായത്. തെൻറ മക്കള്‍ മാന്യമായി ജീവിക്കുന്നവരാണ്. തെറ്റായ വാര്‍ത്തകള്‍ നല്കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനിൽ അക്കരയുടെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയുള്ള നോട്ടീസിൽ വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം.
തെൻറ മകനും മറ്റ് രണ്ടുപേരും ചേര്‍ന്ന് ഗള്‍ഫില്‍ ഡീസല്‍ വിതരണ കമ്പനിയാണ് നടത്തുന്നത്. അറ്റ്ലസ് രാമചന്ദ്രെൻറ മകളുടെ ഭര്‍ത്താവ് അരുണ്‍ സൗഹൃദത്തിെൻറ പേരില്‍ ആവശ്യപ്പെട്ട ചെക്ക് മകൻ നൽകി. ആ ചെക്ക് ഉപയോഗിച്ച് അയാള്‍ പണം മാറ്റി. അതില്‍ പ്രതിഷേധം പ്രകടിപ്പിച്ചപ്പോള്‍ ഭാര്യയുടെ ചെക്ക് അരുണ്‍ പകരം കൊടുത്തു. ആ ചെക്ക് പണമില്ലാതെ മടങ്ങി.
അതിനിടയില്‍ അറ്റ്ലസ് രാമചന്ദ്രനും മകളും ഭര്‍ത്താവുമൊക്കെ ജയിലിലായി. നടപടിക്ക് പോകാന്‍ മകന് ശ്രമിച്ചപ്പോള്‍ ഒരുസ്ത്രീയുടെ കാര്യമാണെന്നും പരിഹരിക്കാമെന്നും ചിലര്‍ ഇടപെട്ട് ഉറപ്പുനല്‍കി. അതിെൻറ അടിസ്ഥാനത്തില്‍ മകന് കമ്പനിയില്‍ തെൻറ ഓഹരി വിറ്റ് പണം തിരിച്ചടച്ചുകൊണ്ടിരിക്കുകയാണ്. തെൻറ മകൻ ആരെയെങ്കിലും പറ്റിക്കുകയോ ആരുടെയെങ്കിലും പക്കല്‍നിന്ന് കടം വാങ്ങുകയോ ചെയ്തിട്ടില്ല. ചെയ്യാത്ത കുറ്റത്തിന് പണം തിരിച്ചടച്ച് വ്യക്തിത്വം ഉയർത്തിപ്പിടിക്കുകയായിരുന്നു തെൻറ മകൻ. ഞങ്ങളുടെ മക്കള്‍ക്കും ജീവിക്കണം. അനില്‍ അക്കര അട്ടാട് ബാങ്ക് മുക്കിയെന്നും ജയരാജന് ആരോപിച്ചു.
അനില്‍ അക്കരക്കെതിരെ ഒരുകേസും നിലവിലില്ലെന്ന് മുഖ്യമന്ത്രിയുടെയും ജയരാജെൻറയും ആക്ഷേപത്തിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മറുപടിനൽകി. അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയയാളെ ആക്ഷേപിച്ചത് ശരിയല്ല. കേസുണ്ടെന്ന ആരോപണം മുഖ്യമന്ത്രി സ്വയം പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുെന്നന്നും ചെന്നിത്തല വ്യക്തമാക്കി. 1982-87 കാലത്ത് ഒരുപെട്ടിക്കട പോലും ഇല്ലാതിരുന്ന തനിക്ക് എെലെറ്റ് ഹോട്ടല്‍ ഉണ്ടെന്ന് നിയമസഭയിൽ ചിലർ ആരോപണമുന്നയിച്ചത് കെ. മുരളീധരനും ഓര്മെപ്പടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.