അതിജീവിതക്കെതിരെ ഇടത് നേതാക്കൾ ഒന്നും പറഞ്ഞിട്ടില്ല, വേട്ടയാടുന്നത് യു.ഡി.എഫ് -ഇ.പി ജയരാജൻ

കൊച്ചി: അതിജീവിതയെ വേട്ടയാടാനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. പ്രശ്നം ഉന്നയിച്ചതും വഷളാക്കിയതും വി.ഡി. സതീശനാണ്. അതിജീവിതയുടെ കാര്യത്തിൽ താൻ തെറ്റായ ഇടപെടൽ നടത്തിയിട്ടില്ല. സർക്കാർ നീതി നൽകിയെന്ന് ആക്രമിക്കപ്പെട്ട പെൺകുട്ടി പറഞ്ഞു കഴിഞ്ഞതായും ജയരാജൻ വ്യക്തമാക്കി.

അതിജീവിത ആവശ്യപ്പെടുന്ന ആളെ അഭിഭാഷകനായി നിയമിക്കും. സ്ത്രീ സുരക്ഷ സർക്കാറിന്‍റെ നയമാണ്. മുഴുവൻ സ്ത്രീകളുടേയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നു. ഇതിനെതിരായ പ്രചരണമാണ് നടക്കുന്നതെന്നും ഇ.പി ജയരാജൻ കുറ്റപ്പെടുത്തി.

അതിജീവിതക്കെതിരെ ഇടത് നേതാക്കൾ ഒന്നും പറഞ്ഞിട്ടില്ല. എം.എം മണി പറഞ്ഞതല്ല പാർട്ടി നിലപാടെന്ന് ഇ.പി ജയരാജൻ. പാർട്ടി നിലപാട് മുഖ്യമന്ത്രിയും സെക്രട്ടറിയും പറഞ്ഞിട്ടുണ്ടെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി.

Tags:    
News Summary - EP Jayarajan says UDF is trying to hunt for survival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.