ഇ.പി ജയരാജന്‍റെ ‘വികലാംഗൻ’ പരാമർശം: വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ പരാതി നൽകി

തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്‍റെ ‘വികലാംഗൻ’ പരാമർശത്തിനെതിരെ പരാതിയുമായി വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ. ഭിന്നശേഷി കമീഷണർക്കാണ് പരാതി നൽകിയത്. തെറ്റ് തിരുത്തി മാപ്പ് പറയാൻ ജയരാജൻ തയാറാകുന്നില്ലെങ്കിൽ ഭിന്നശേഷി അവകാശ നിയമ പ്രകാരം കേസെടുക്കണമെന്നും ഫെഡറേഷൻ സെക്രട്ടറി വാസുണ്ണി പട്ടാഴി ആവശ്യപ്പെട്ടു.

ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ നവകേരള യാത്രക്ക് നേരെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ അജിമോൻ കണ്ടല്ലൂർ കരിങ്കൊടി കാണിച്ചിരുന്നു. ഇതേതുടർന്ന് അജിമോനെ ബലം പ്രയോഗിച്ച് പൊലീസ് മാറ്റുന്നതിനിടെ നവകേരള സദസ് വാളന്‍റീയരുടെ ടീഷർട്ട് ധരിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകൻ മർദിച്ചു. അജിമോന്‍റെ പുറത്തിന് തൊഴിക്കുകയായിരുന്നു.

ഇതേകുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് 'മർദിക്കാൻ വരുമ്പോൾ കാലുണ്ടോ കൈയുണ്ടോ എന്ന് ആരെങ്കിലും നോക്കുമോ' എന്നാണ് ഇ.പി. ജയരാജൻ മറുപടി നൽകിയത്. ജയരാജന്‍റെ ഈ മറുപടിയാണ് വിമർശനത്തിന് വഴിവെച്ചത്.

ഇ.പി. ജയരാജൻ വികലാംഗൻ പരാമർശം പിൻവലിക്കണമെന്ന് അജിമോനും ആവശ്യപ്പെട്ടിരുന്നു. 

Tags:    
News Summary - EP Jayarajan's Disability Remarks: Wheelchair Rights Federation Filed Complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.