എറണാകുളം: മത്സര രംഗത്ത് സ്ഥാനാർഥികൾ 10 പേർ

കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ 10 സ്ഥാനാർഥികൾ മത്സര രംഗത്ത്. സ്ഥാനാർഥികൾക്കുള്ള ചിഹ്നം എറണാകുളം മണ്ഡലം വരണാധികാരിയും കലളക്ടറുമായ എൻ.എസ്.കെ ഉമേഷ് അനുവദിച്ചു. സ്ഥാനാർഥികൾക്ക് നാമനിർദ്ദേശപത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ എട്ടിന് അവസാനിച്ചതോടെയാണ് അന്തിമ പട്ടികയായത്. സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോഴും മണ്ഡലത്തിൽ 10 സ്ഥാനാർഥികൾ തന്നെയായിരുന്നു മത്സര രംഗത്ത്.

സ്ഥാനാർഥികളുടെ പേര്, പാർട്ടി, ചിഹ്നം

അംഗീകൃത ദേശീയ രാഷ്ട്രീയ പാർട്ടികളുടെയും സംസ്ഥാന രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർത്ഥികൾ

1. വയലാർ ജയകുമാർ- ബഹുജൻ സമാജ് പാർട്ടി - ആന

2. ഡോ. കെ.എസ് രാധാകൃഷ്ണൻ - ഭാരതീയ ജനതാ പാർട്ടി - താമര

3. കെ.ജെ ഷൈൻ ടീച്ചർ -കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) - ചുറ്റിക അരിവാൾ നക്ഷത്രം

4. ഹൈബി ഈഡൻ - ഇന്ത്യൻ നാഷണൽ കോൺഗ്രസ് - കൈപ്പത്തി

രജിസ്റ്റർ ചെയ്യപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികൾ (അംഗീകൃത ദേശീയ രാഷ്ട്രീയ പാർട്ടികളും സംസ്ഥാന രാഷ്ട്രീയ പാർട്ടികളും അല്ലാത്തവ)

5. അഡ്വ. ആൻറണി ജൂഡി- ട്വൻറി 20 പാർട്ടി - ഓട്ടോറിക്ഷ

6. പ്രതാപൻ - ബഹുജൻ ദ്രാവിഡ പാർട്ടി - വജ്രം

7. ബ്രഹ്മകുമാർ - സോഷ്യലിസ്റ്റ് യൂണിറ്റി സെൻറർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)-ബാറ്ററി ടോർച്ച്

8. രോഹിത് കൃഷ്ണൻ - സ്വതന്ത്രൻ - ലാപ്ടോപ്പ്

9. സന്ദീപ് രാജേന്ദ്രപ്രസാദ് - സ്വതന്ത്രൻ - പായ് വഞ്ചിയും തുഴക്കാരനും

10. സിറിൽ സ്കറിയ - സ്വതന്ത്രൻ- പേനയുടെ നിബ്ബും ഏഴ് രശ്മിയും

Tags:    
News Summary - Ernakulam: 10 candidates in the contest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.