ഞാൻ നിരീക്ഷണത്തിലല്ല;​ എം.എം. മണിയുടെ വാദം തള്ളി ബിജിമോൾ

പീരുമേട്​: താൻ വീട്ടുനിരീക്ഷണത്തിലാ​െണന്ന വാർത്തകൾ നിഷേധിച്ച്​ പീരുമേട്​ എം.എൽ.എ ഇ.എസ്​ ബിജിമോൾ. മാധ്യമങ്ങ ൾ ആശയകുഴപ്പം സൃഷ്​ടിക്കുകയാണ്​. നിലവിലെ സാഹചര്യത്തിൽ ഞാൻ രോഗികളുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. നിലവിൽ ന ീരിക്ഷണത്തിലോ ക്വാറ​ൻറീനിലോ അല്ല. ആളുകളെ പരിഭ്രാന്തിയിലാക്കുന്ന വാർത്തകൾ പടർത്തരുതെന്നും ബിജിമോൾ കൂട്ടിച്ചേർത്തു.

അതേസമയം ഏലപ്പാറയിലെ ഒരു യോഗത്തിൽ പ​െങ്കടുത്തതിനാൽ ബിജിമോൾ​ എം.എൽ.എ നിരീക്ഷണത്തിൽ പോയിരിക്കുകയാണെന്ന്​​ മന്ത്രി എം.എം. മണിയാണ്​ നേരത്തെ അറിയിച്ചത്​. ഇടുക്കി ജില്ലയിൽ മൂന്നുപേർക്ക്​ കൂടി രോഗബാധ സ്​ഥിരീകരിച്ചിരുന്നു. തൊടുപുഴ നഗരസഭ കൗൺസിലർ, ജില്ല ആശുപത്രിയിലെ നഴ്​സ്​, മരിയാപുരം സ്വദേശി എന്നിവർക്കാണ്​ പുതുതായി രോഗബാധ സ്​ഥിരീകരിച്ചത്​.

Tags:    
News Summary - es bijimol covid 19 malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.