ഇടുക്കി: പീരുമേട് എം.എൽ.എ ഇ.എസ്. ബിജിമോൾക്ക് കോവിഡ് സ്ഥിരീകരിച്ചു. പനിയും ജലദോഷവും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധനക്ക് വിധേയമാകുകയായിരുന്നു.
കോവിഡ് പോസിറ്റീവായതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലാണ് എം.എൽ.എ. താനുമായി ഒരാഴ്ചക്കിടെ സമ്പർക്കം പുലർത്തിയവർ ജാഗ്രത പാലിക്കണമെന്നും ആന്‍റിജെൻ പരിശോധന നടത്തി സ്വയം നിരീക്ഷണത്തിൽ പോകണമെന്നും എം.എൽ.എ അറിയിച്ചു.
സന്ദർശകരെ വീട്ടിൽ പ്രവേശിപ്പിക്കില്ലെന്നും ആവശ്യങ്ങൾക്ക് കുട്ടിക്കാനത്തെ ഓഫിസുമായി ബന്ധപ്പെടണമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.