ഇടുക്കി: ഇടുക്കിയിലെ രോഗിയുമായി സമ്പർക്കുമുണ്ടായെന്ന സംശയത്തെ തുടർന്ന് ഇ.എസ്. ബിജിമോൾ എം.എൽ.എയെ വീട്ടുനി രീക്ഷണത്തിൽ. ഏലപ്പാറയിലെ ഒരു യോഗത്തിൽ എം.എൽ.എ പെങ്കടുത്തിരുന്നതിനാലാണ് എം.എൽ.എ സ്വയം നിരീക്ഷണത്തിൽ പോയത്. മന്ത്രി എം.എം. മണിയാണ് ഇക്കാര്യംഅറിയിച്ചത്.
ജില്ലയിൽ മൂന്നുപേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. തൊടു പുഴ നഗരസഭ കൗൺസിലർ, ജില്ല ആശുപത്രിയിലെ നഴ്സ്, മരിയാപുരം സ്വദേശി എന്നിവർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.
കൂടുതൽപേർക്ക് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതപുലർത്തണമെന്ന് മന്ത്രി എം.എം. മണി അറിയിച്ചു. ആളുകൾ സംഘം ചേരാതിരിക്കണം. മാസ്ക് ഉപയോഗിക്കണം. മുൻകരുതൽ നടപടികൾ എന്തെല്ലാം സ്വീകരിക്കാമോ അതെല്ലാം സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിൽ നിയന്ത്രണം കർശനമാക്കും. തമിഴ്നാട് അതിർത്തി പങ്കിടുന്ന ജില്ലയായതിനാലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിെൻറ ആവശ്യം. ഗുരുതരമായ സ്ഥിതിവിശേഷമാണ് ജില്ലയിൽ. ഇത് ഗൗരവമായി ഉൾക്കൊള്ളണമെന്നാണ് സർക്കാരിെൻറ നിർദേശമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.