വഖഫ് നിയമനം: മുഖ്യമന്ത്രി സ്വന്തം അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നു -ഇ.ടി. മുഹമ്മദ് ബഷീർ

കോഴിക്കോട്: മുസ്​ലിം ലീഗ് മുസ്​ലിംകളെ ബാധിക്കുന്ന പ്രശ്നം പറഞ്ഞാൽ അത് വർഗീയതയാകുമെന്നും അത് മുഖ്യമന്ത്രിയുടെ തുറുപ്പ് ചീട്ടാണെന്നും മുസ്​ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ. മുഖ്യമന്ത്രിക്ക് ചില അജണ്ടകളുണ്ട്. സമുദായങ്ങളെ തമ്മിൽ ഭിന്നിപ്പിച്ചിട്ട് മുതലെടുപ്പ് നടത്തുക എന്നതാണതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വഖഫ് നിയമനവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിൽ സമാന ചിന്താഗതിയുള്ള എല്ലാവരുമായും യോജിച്ച് പ്രവർത്തിക്കും. നിയമപരമായ പോരാട്ടത്തിന്‍റെ കാര്യമാകട്ടെ, പ്രക്ഷോഭമാകട്ടെ ആരെല്ലാം ഈ വിഷയത്തിൽ കൂട്ടുണ്ടോ അവരുമായെല്ലാം ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം, വഖഫ് നിയമനവുമായി ബന്ധപ്പെട്ട് സർക്കാറിൽനിന്നും ഇനിയും വ്യക്തമായ തീരുമാനം വന്നിട്ടില്ലാത്ത സാഹചര്യത്തിൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞിരുന്നു. ജനുവരി മൂന്നിന് ചേരുന്ന വർക്കിങ് കമ്മിറ്റി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്ത് ഭാവി പരിപാടികൾ തീരുമാനിക്കുമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - ET muhammed basheer against Pianrayi Vijayan in waqf issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.