കല്പറ്റ: പരിസ്ഥിതി സൗഹാർദത്തിെൻറ പേരിൽ എണ്ണ കമ്പനികള്‍ ഇപ്പോൾ പമ്പുകളിൽ എത്തിക്കുന്നത് എഥനോള്‍ (ഇഥെയിൽ ആൽക്കഹോൾ) കലര്‍ത്തിയ പെട്രോളും ഡീസലും. ലിറ്ററിൽ 10 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോളും ഡീസലുമാണ് കമ്പനികള്‍ ബങ്കുകളില്‍ ഫെബ്രുവരി ഒന്നു മുതൽ വിതരണത്തിനു എത്തിക്കുന്നതെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ വയനാട് ജില്ല ഭാരവാഹികളാണ് വാർത്തസമ്മേളനത്തിൽ വെളിപ്പെടുത്തിയത്.
എണ്ണ കമ്പനികൾ ഈ വിവരം പമ്പുടമകളെപോലും മുൻകൂട്ടി അറിയിച്ചിട്ടില്ല. ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ബോധവത്കരിക്കാനും നടപടിയില്ല. ചാരായം േചർത്ത പെട്രോളിലും ഡീസലിലും അൽപം വെള്ളം കലർന്നാൽ വാഹനം തകരാറിലാവും. സാധാരണ നിലയിൽ പെട്രോളിലും ഡീസലിലും വെള്ളം കലരാതെ വേറിട്ടു നിൽക്കും. എന്നാൽ, എഥനോൾ േചർന്നാൽ വെള്ളം അതിൽ ലയിക്കും. വയനാട്ടിലെ ചൂണ്ടേലിൽ ഓട്ടോറിക്ഷകളടക്കം വാഹനങ്ങൾ ഇങ്ങനെ തകരാറിലായി.
പ്രചാരണം നടത്താതെയാണ് കമ്പനികള്‍ എഥനോള്‍ ബ്ലെന്‍ഡഡ് പെട്രോള്‍, ഡീസല്‍ വില്പന ആരംഭിച്ചത്. ബങ്കുകളില്‍നിന്നു വാങ്ങുന്ന ഒരു ലിറ്ററിൽ 100 മില്ലി എഥനോള്‍ ആണെന്നു ഉപഭോക്താക്കള്‍ അറിയുന്നില്ല.
കുറഞ്ഞ വിലയില്‍ ലഭിക്കുന്നതാണ് എഥനോള്‍ ഈഥെയിൽ ആല്‍ക്കഹോള്‍. കരിമ്പിന്ചണ്ടിയില്നിന്നും മറ്റുമാണ് ഉൽപാദിപ്പിക്കുന്നത്.
നിശ്ചിത അളവില്‍ വെള്ളം ചേര്‍ത്താല്‍ എഥനോള്‍ ചാരായമാകും. മദ്യനിര്‍മാണത്തിനും മറ്റും ഈഥൈല്‍ ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നുണ്ട്. കുറഞ്ഞ വിലയുള്ള എഥനോള്‍ ചേര്‍ത്തിട്ടും ഇന്ധനവില കുറക്കാൻ തയാറായിട്ടില്ല. കേന്ദ്ര സര്‍ക്കാറിെൻറ അനുമതിയോടെയാണ് എഥനോള്‍ കലര്‍ത്തിയ പെട്രോളും ഡീസലും വിതരണം ചെയ്യുന്നത്. അന്തരീക്ഷ മലിനീകരണം കുറക്കുമെന്നാണ് കണ്ടെത്തൽ. കരിമ്പു കര്‍ഷകര്‍ക്കു സാമ്പത്തികനേട്ടത്തിനും സഹായകമാവും.
എഥനോള്‍ ചേര്‍ത്ത പെട്രോളും ഡീസലുമാണ് ബങ്കുകളില്‍ വിതരണത്തിന് എത്തിക്കുന്നതെന്ന് എണ്ണ കമ്പനികൾ മുൻകൂട്ടി അറിയിച്ചില്ലെന്ന് ഡീലേഴ്സ് അസോസിയേഷന് വയനാട് ജില്ല ഭാരവാഹികളായ അബു പള്ളിയാല്‍, കെ.എം. ഇബ്രാഹിം കുട്ടി, കെ. ജയാനന്ദന്, അഹമ്മദുകുട്ടി ബ്രാന്, പി.സി. മൊയ്നുദ്ദീന് എന്നിവര്‍ പറഞ്ഞു.
ഇന്ധനത്തിൽ വെള്ളമടക്കം ചേർന്നാൽ പെട്രോളിയം ഡീലർമാരല്ല, സർക്കാരും കമ്പനികളുമാണ് ഉത്തരവാദികളെന്ന് അവർ വ്യക്തമാക്കി. എഥനോള്‍ പെട്രോളും ഡീസലും വയനാട്ടിൽനിന്ന് ഒഴിവാക്കാനും അസോസിയേഷൻ എണ്ണ കമ്പനികളോട് അഭ്യർഥിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.